August 19, 2020

യു എ ഇ കോൺസലേറ്റിലും എയർ ഇന്ത്യ സത്ത് ലും സ്വപ്ന യ്ക്ക് ജോലി വാങ്ങിക്കൊടുത്ത് ആരാണ് ?

സംസ്ഥാന സർക്കാരിന്റെ ഐ ടി വകുപ്പിന് കീഴിൽ ഉള്ള ഒരു പ്രൊജക്ടിൽ താത്കാലിക ജീവനക്കാരിയാണ് സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് . ഒരു പ്ളേസ്മെന്റ് ഏജൻസി വഴിയാണ് അവർ അവിടെ നിയമനം നേടിയത്. അതിനുള്ള യോഗ്യതയായി അവർ കാണിച്ചിരുന്നത് യു എ ഇ കോൺസലേറ്റിലും എയർ ഇന്ത്യ സത്ത് ലും ജോലി ചെയ്ത എക്സ്പീരിയൻസ് ആണ്. ആരാണ് ഈ രണ്ടു സ്ഥാപനങ്ങളിലും ജോലി നേടാൻ അവരെ സഹായിച്ചത്? ആരാണ് ശുപാർശ നടത്തിയത് എന്ന ചോദ്യം അവശേഷിക്കുന്നു. കോൺഗ്രസ് ലെ ചില ഉന്നതാരുടെ പേരുകൾ തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ സ്വർണ കടത്തു വിവാദമായ ഉടനെ ഒരു ദേശീയ നേതാവ് ന്റെ സഹായി ഇടപെടാൻ ശ്രമിച്ചത് പുറത്തു വന്നു കൊണ്ടിരിക്കുന്നു.എന്തായാലും ഈ കേസ് ന്റെ കണ്ണികൾ അത്രപെട്ടെന്ന് അവസാനിക്കുന്നതല്ല എന്നാണ് സൂചനകൾ.