August 19, 2020

കൊണ്ഗ്രെസ്സ് വക കൊറോണ പരത്തൽ !

ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ കോവിഡ് മാനദണ്ഡങ്ങൾ ഒക്കെ കാറ്റിൽപ്പറത്തി കൊണ്ഗ്രെസ്സ് സമരം.തോട്ടപ്പള്ളി സ്പിൽവേയിലും ബന്ധപ്പെട്ട ചാലിലും അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കം ചെയ്യുവാൻ നിർദേശം നൽകിയത് ദുരന്ത നിവാരണ അതോറിറ്റിയാണ്.കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിൽ കുട്ടനാട് സംഭവിച്ച ദുരന്തത്തിന് ഒരു കാരണം തോട്ടപ്പള്ളി സ്പിൽവേ വഴി ജലം നല്ല രീതിയിൽ കടലിലേയ്ക്ക് ഒഴുകി പോകാതിരുന്നതാണ് കൊണ്ടാണ്. പമ്പാ നദിയിൽ നിന്നും ഇരച്ചെത്തുന്ന ജലം കുട്ടനാടിനെ പ്രളയത്തിൽ മുക്കാതിരിക്കുവാൻ വേണ്ടിയാണു അത്തരം ഒരു സ്പിൽവേ നിർമിച്ചിരിക്കുന്നത് തന്നെ. എന്നാൽ കാലാകാലങ്ങളായി അടിഞ്ഞു കൂടിയ മണൽ മൂലം ഒഴുക്ക് നിലയ്ക്കുന്ന അവസ്ഥയാണ് വെള്ളപ്പൊക്കകാലത്തു ഉണ്ടായതു. അതൊക്കെ മുൻകൂട്ടി കണ്ടു കൊണ്ടാണ് മഴ കണക്കുന്നതിനു മുന്നേ മണൽ നീക്കുവാനുള്ള പണികൾ ആരംഭിച്ചത്.എന്നാൽ ഒരു വിഭാഗം കൊണ്ഗ്രെസ്സ് നേതാക്കളുടെ സ്വകാര്യ താല്പര്യം സമരത്തിലേക്ക് വഴി വച്ചിരിക്കുകയാണ്. മണൽ എടുക്കുവാൻ സമ്മതിക്കില്ല എന്നാണ് വി എം സുധീരൻ ഉൾപ്പടെയുള്ള കൊണ്ഗ്രെസ്സ് കാർ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊണ്ഗ്രെസ്സ് ന്റെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ ഉപരോധ സമരം ഉൾപ്പടെ നടക്കുകയാണ്. കോവിഡ് കാലത്തു ഒരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ കൂട്ടം കൂടി നിന്നാണ് സമരം മുഴുവനും നടത്തുന്നത്. ഇത് ആലപ്പുഴയിലെ കോവിഡ് പ്രതിരോധത്തെ ആകെ തകിടം മറിക്കുന്നവിധം എത്തിപ്പെട്ടിരിക്കുകയാണ്.
വെള്ളപ്പൊക്കവും കോവിഡ് ഉം ഒരേപോലെ ആലപ്പുഴയിലെ ജനങ്ങളെ വേട്ടയാടാൻ മാത്രമേ ഈ സമരങ്ങൾ ഉപകരിക്കൂ. ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന ഈ സമര ആഘോഷം കൊണ്ഗ്രെസ്സ് ഉപേക്ഷിക്കണം എന്നാണ് ആലപ്പുഴയിലെ ബഹുഃഭൂരിപക്ഷം ജനതയും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് .