കേന്ദ്രസർക്കാരിന് എതിരെ ഹൈക്കോടതിയിൽ ഹർജിയുമായി എ എം ആരിഫ്

കേന്ദ്ര സർക്കാർ എം പി മാരുടെ ഫണ്ട് തടഞ്ഞു വച്ചിരിക്കുന്നതിനെതിരെ കേരള ഹൈക്കോടതിയിൽ എ എം ആരിഫ് എം പി ഹർജി ഫയൽ ചെയ്തു.എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ 2.5 കോടി രൂപ തടഞ്ഞതിനെതിരേ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.2019 -20 വർഷത്തേക്കുള്ള ഫണ്ട് തടഞ്ഞുവെച്ച സംഭവത്തിലാണ് ഹർജി.തുക മരവിപ്പിച്ചത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. കേരളത്തിൽനിന്നുള്ള രാജ്യസഭാ എം.പി.മാരുൾപ്പെടെ 29 എംപി.മാരുടെ പ്രാദേശിക വികസന ഫണ്ടിനത്തിൽ 290 കോടി രൂപയാണ് മരവിപ്പിച്ചത്.അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.