August 19, 2020

കടപ്പാക്കടയിൽ ആധുനിക മൽസ്യ മാർക്കറ്റ് നിർമ്മിക്കാൻ കിഫ്ബി മുഖേന 1.50 കോടി രൂപ അനുവദിച്ചു

കടപ്പാക്കട മാർക്കറ്റിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് പരിഹാരമായി പുതിയ മാർക്കറ്റ് നിർമ്മിക്കും.
518 ച.മീറ്റർ വിസ്തീർണ്ണത്തിൽ അർദ്ധ വൃത്താകൃതിയിൽ നിർമ്മിക്കുന്ന മാർക്കറ്റ് സമുച്ചയത്തിൽ റീട്ടെയിൽ ഔട്ട് ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ, പ്രിപ്പറേഷൻ മുറികൾ, ശുചി മുറി, ലോഡിംഗ് സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവും.

സ്റ്റെയിൻ ലെസ് സ്റ്റീലിൽ തീർത്ത ഡിസ്പ്ലേ ടേബിളുകൾ, സ്റ്റീൽ സിങ്കുകൾ എന്നിവ ഓരോ മൽസ്യ സ്റ്റാളിലും ഉണ്ടായിരിക്കും. ഇന്റസ്ട്രിയൽ ടൈലുകളാണ് തറയിൽപാകുന്നത്. മലിനജലം കെട്ടി നിൽക്കാത്ത ഡ്രൈനേജ് സംവിധാനം, മലിന ജലസംസ്ക്കരണ പ്ലാൻറും മാർക്കറ്റിൽ നിർമ്മിക്കും.
സംസ്ഥാന തീരദേശ വികസന ഏജൻസി മുഖേന ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്.