August 19, 2020

ചെന്നിത്തലയുടെ പി ആർ വർക്ക് നടത്താൻ “ഇടതു പക്ഷക്കാർ”

ഇടതുപക്ഷം എന്ന് ഫേസ് ബുക്കിൽ മേനി നടിക്കുന്ന ചിലരുടെ പൊള്ളത്തരമാണ് ഞങ്ങൾ ഇന്ന് വെളിപ്പെടുത്താൻ പോകുന്നത്. പല ഇടതുപക്ഷ ഗ്രൂപ്പുകളിലും സജീവ് സാന്നിധ്യമായ ഒരു പ്രധാന സഖാവ് ആണ് ഇപ്പോൾ ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഓഫിസിലെ പ്രധാനി. ഈ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ പരിശോധിച്ചപ്പോൾ മനസ്സിലായത് ഇടതു പക്ഷത്തിനു വേണ്ടി എഴുതുന്നത് കുറച്ചു കൊണ്ട് വളഞ്ഞ വഴിയിൽ ചെന്നിത്തലയെ പുകഴ്ത്തുന്ന രാഷ്ട്രീയം പറയുന്നതാണ്. ഡൽഹി കേന്ദ്രമായ ചില ഓൺലൈൻ മാഗസിനുകളിൽ പ്രവർത്തിച്ചു പരിചയമുള്ള ഇദ്ദേഹത്തെ നല്ല സാലറി കൊടുത്താണ് ചെന്നിത്തലയുടെ ഓഫീസിൽ നിയമിച്ചിരിക്കുന്നതെന്നാണ് വിവരം. ചെന്നിത്തലയുടെ സ്റ്റാഫിൽ ഉള്ള ഒരു മുൻ മാധ്യമ പ്രവർത്തകൻ ആണ് ഈ കാര്യങ്ങൾക്കൊക്കെ ഇടനിലക്കാരനായി നിലകൊള്ളുന്നത്. ഇടതു പക്ഷത്തെ പലരെയും സൗഹൃദം നടിച്ചു വലവിരിച്ചതിനു ശേഷം മോഹന വാഗ്‌ദനം നൽകുകയാണ് ഇദ്ദേഹത്തിന്റെ പ്രധാന പരിപാടി. എന്നാൽ പലരും മുഖത്തടിച്ച പോലെ തള്ളിക്കളയുകയാണ് ഉണ്ടായതെന്നാണ് അറിവ്. എന്നാൽ പണം കണ്ടു ചാടി വീഴുന്ന ചിലരെ വലയിലാക്കാൻ കഴിഞിട്ടുണ്ട്. നേരിട്ട് രാഷ്ട്രീയം പറയാതെ നിഷ്പക്ഷത നടിച്ചും പൈങ്കിളി പോസ്റ്റുകൾ ഇട്ടുമാണ് മേൽപ്പറഞ്ഞ മുൻ മാധ്യമ പ്രവർത്തകൻ കാര്യങ്ങൾ നീക്കുന്നത്. എന്ത് തന്നെയായാലും ചെന്നിത്തലയുടെ ഓഫീസ് ചലിക്കണം എങ്കിൽ പോലും ഇടതുപക്ഷക്കാർ വേണമെന്നതാണ് സ്ഥിതി എന്നതാണ് തലസ്ഥാനത്തെ അടക്കം പറച്ചിലുകൾ. കൊണ്ഗ്രെസ്സ് സൈബർ വിഭാഗത്തിന് ഇതിൽ കടുത്ത അതൃപ്തിയുമുണ്ട്. എ കെ ആന്റണി യുടെ മകന്റെ നേതൃത്വത്തിൽ ഒരു സൈബർ വിങ് ഉള്ളപ്പോൾ അതിനു പാരലൽ ആയി ചെന്നിത്തല യും ഓഫീസ് ഉം നടത്തുന്ന ഈ ഇടപെടലിന് എതിരെ കെ പി സിസി ക്കു പരാതി കൊടുക്കുവാൻ ആണ് കൊണ്ഗ്രെസ്സ് സൈബർ വിങ് ന്റെ തീരുമാനം.