November 17, 2020

ഷംന കേസിൽ ഇങ്ങനെയും ചിലതു നടന്നിട്ടുണ്ട്.

ഷംന കാസിമിനെ ഒരു സംഘം ഭീഷണിപ്പെടുത്തിയ കേസ് ആണല്ലോ ഇപ്പോൾ കേരളത്തിൽ അലയടിക്കുന്നത്. സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത വാദങ്ങൾ ആണ് ഇപ്പോൾ വിവാദമായ ഈ കേസിനെപ്പറ്റി കേൾക്കുന്നത്‌. ഷംനാ കാസിംമിനെ ഒരാൾ ഫോണിൽ ബന്ധപ്പെടുന്നു. പിന്നീട് അയാൾ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ഷംന യുടെ വീട്ടുകാരുമായി അടുപ്പത്തിൽ ആകുകയും ചെയ്യുന്നു.

ടിക് ടോക് താരത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചാണ് തുടർന്നുള്ള സംഭവങ്ങൾ അരങ്ങേറുന്നത്.. അന്‍വര്‍ എന്നാണ് ടിക്ക് ടോക്ക് താരത്തിന്റെ ഫോട്ടോ കൊടുത്തു പരിചയപ്പെടുത്തിയത്.അന്‍വറിന്റെ പിതാവ് എന്ന് പരിചയപ്പെടുത്തിയ ആള്‍ ഷംനാ യുടെ പിതാവിനോടും സഹോദരനോടും സംസാരിച്ചു. സുഹറ എന്ന് പരിചയപ്പെടുത്തിയ മാതാവ്, സഹോദരി തുടങ്ങിയവരും സംസാരിച്ചു. അങ്ങനെ വിശ്വസനീയമായ രീതിയിലാണ് അവര്‍ ഇടപെട്ടത്. എന്നാല്‍ കാണാന്‍ വന്നത് അഞ്ച് പേരാണ്. അവരില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പെരുമാറ്റത്തില്‍ പന്തികേട് തോന്നിയതിനാലാണ് വിവാഹാലോചന മുന്നോട്ടുകൊണ്ടുപോവാതിരുന്നതെന്നും തുടര്‍ന്നാണ് ഭീഷണി സന്ദേശം ഷംന യ്ക്ക് ലഭിക്കുന്നത്.

ഇതിൽ എവിടെയൊക്കെയോ പന്തികേട് ഇല്ലേ ? ഫോണിൽ സംസാരിച്ചത് കൊണ്ട് എന്ത് പറഞ്ഞാണ് ഷംന യെ അവർ ബ്ലാക്ക് മെയിൽ ചെയ്യുന്നത്. ഷംന യുടെ മാതാവ് തന്നെ പറയുന്നുണ്ട് വീഡിയോ കോൾ ഒന്നും നടത്തിയിട്ടില്ല എന്ന്. അപ്പോൾ പിന്നെ എന്താണ് ബ്ലാക്ക് മെയിൽ ചെയ്യാൻ മാത്രമുള്ളത് ?പ്രതികളുമായി ഷംന എങ്ങനെയാണു ഇത്രയും അടുപ്പം സ്ഥാപിച്ചത്. ഇത്രയും വലിയ ഒരു സെലിബ്രിറ്റി ആയിട്ടും നേരിൽ ഒന്ന് കാണാതെ പോലും ഒരാളുമായി വിവാഹം വരെ എത്തുന്ന അടുപ്പം സ്ഥാപിക്കാൻ മാത്രം ബുദ്ധി ശൂന്യയാണോ ഷംന?

ഷംനയ്ക്ക് പുറമെ, നിരവധി പെണ്‍കുട്ടികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.. 18 പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞു എന്നും പറയുന്നുണ്ട്.

ഇതിനിടയിൽ ഈ കേസിലും സിനിമ കാരുടെ ഇടയിലെ ക്രിമിനൽ ആളുകൾ വെളിപ്പെട്ടു വരുന്നുണ്ട്.

ഷംന കാസിമിന്റെ നമ്പർ നൽകിയത് തൃശൂർ സ്വദേശിയായ നിർമാതാവാണെന്ന് പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കൂടാതെ പ്രതികളായ മുഹമ്മദ് ഷരീഫിനും റഫീഖിനും സിനിമാമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഹെയര്‍സ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണു പൊലീസ് സൂചിപ്പിക്കുന്നത്. ചാവക്കാടുകാരനായ ഇയാള്‍ റഫീഖിന്റെ ബന്ധുവാണു.വിദേശത്ത് ഉൾപ്പെടെ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.

കല്യാണമാലോചിച്ച് വീട്ടിൽ വന്നവർ ബ്ലാക്ക് മെയിൽ ചെയ്യുത ത്രേ! അതെങ്ങനെയെന്ന് ഒരു പിടീം ഇല്ല.
ഒരു കല്യാണാലോചന വരുമ്പോൾ, വരുന്നവരുടെ പശ്ചാത്തലത്തെപ്പറ്റി ഒരു സാമാന്യ അന്വേഷണം നടത്തില്ലേ? അതും, നിങ്ങൾ ഒരു സെലിബ്രിറ്റി ആണെങ്കിൽ അതിന് എന്തെല്ലാം സോഴ്സുകൾ നിങ്ങൾക്ക് കിട്ടും?

ഒരു കാര്യം ഉറപ്പ്, പോലീസോ മാധ്യമങ്ങളോ നമ്മോട് പറയുന്നതൊന്നുമല്ല സത്യം.

ഇരകൾ വേട്ടക്കാരും വേട്ടക്കാർ ഇരകളും തിരിച്ചും മറിച്ചും ഒക്കെ ആകാൻ സാധ്യതയുണ്ട്.