180 യാത്രക്കാരുമായി ഓർമയുടെ ഫ്ലൈറ്റ് പറന്നുയർന്നു


180 യാത്രക്കാരുമായി ദുബായിൽ നിന്നും കണ്ണൂരേക്കുള്ള ഫ്ലൈറ്റ് പുറപ്പെട്ടു കഴിഞ്ഞു.
ഓവർസീസ് മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ ഫ്ലൈറ്റിൽ ആണ് യാത്രക്കാർ കേരളത്തിൽ എത്തുന്നത്.പൂർണമായും സൗജന്യമായി യാത്ര ഒരുക്കി പ്രവാസികളുടെ കണ്ണീർ ഒപ്പാൻ കഴിഞ്ഞു എന്നതിൽ ചാരിതാർഥ്യം ഉണ്ടെന്നു ഓർമ ഭാരവാഹികൾ അറിയിച്ചു.ഇനിയും സൗജന്യമായി ഇത്തരം യാത്രകൾ ഏർപ്പാട് ചെയ്തു തന്നെ മുന്നോട്ടു പോകുവാൻ ഈ ഒരു വിജയം ഊർജം നൽകുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചില സംഘടനകൾ മൂന്നിരട്ടി ചാർജ് വാങ്ങി ടിക്കറ്റു കൊടുക്കുമ്പോൾ ആണ് സൗജന്യമായി യാത്ര ഒരുക്കി ഓർമ ശ്രദ്ധാകേന്ദ്രമാകുന്നത്.