August 19, 2020

സ്ത്രീ ഭരിക്കാൻ ആരാണ് സമ്മതിക്കാത്തത്?

കേരളത്തിലെ നിയമനിർമാണ സഭകളിൽ എത്ര സ്ത്രീശബ്ദങ്ങൾ ഉണ്ട് എന്ന് ചിന്തിച്ചിട്ടിട്ടുണ്ടോ ? കണക്കുകൾ നോക്കിയാൽ സ്ഥിതി വളരെ പരിതാപകരമാണ്.

1957 ലാണ് കേരളത്തിലെ ആദ്യമന്ത്രിസഭ അധികാരമേൽക്കുന്നത്.ഇന്നിപ്പോൾ നിലവിലുള്ളത് പതിനാലാം നിയമസഭ ആണ്.ഇക്കാലയളവിൽ ആകെ മന്ത്രിസഭയിൽ എട്ടു വനിതകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്.ഇത് വളരെ പരിതാപകരമായ സ്ഥിതി തന്നെയല്ലേ.അതായതു ഒറ്റവാക്കിൽ പറഞ്ഞാൽ സ്ത്രീ അരാഷ്ട്രീയവാദി ആയിരിക്കണമെന്ന ഒരു പൊതുബോധം പണ്ടുമുതലേ ഇവിടെ ഉണ്ട് .രാഷ്ട്രീയം പറയുന്ന സ്ത്രീകളെ ആശ്ചര്യത്തോടെ നോക്കുന്ന ശീലം ഈ നൂറ്റാണ്ടിലും മലയാളി ഉപേക്ഷിച്ചിട്ടില്ല.

ആദ്യമന്ത്രി സഭയിൽ കെ ആർ ഗൗരിയമ്മ ആയിരുന്നു ആകെ വനിത ആയി ഉണ്ടായിരുന്നത്. റവന്യൂ.എക്സൈസ് വകുപ്പുകൾ ആയിരുന്നു അവർ കൈകാര്യം ചെയ്തിരുന്നത്.ധീരവിപ്ലവ നായികയെന്നൊക്കെ അവരുടെ രാഷ്ട്രീയ പാർട്ടി യും അനുഭാവികളും ഒക്കെ പാടിപ്പുകഴ്ത്തുന്ന ഒരു വനിതയാണവർ.1967,1980,1987,2001,2004 എന്നീ വർഷങ്ങളിലും അവർ മന്ത്രിയായി.

Leave a Reply

Your email address will not be published.