November 17, 2020

ശമ്പളം വെട്ടിക്കുറച്ചതിനു പിന്നാലെ സംഘടന വിലക്കും

മാധ്യമം ദിനപത്രത്തിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതിനു പിന്നാലെ യൂണിയൻ പ്രവർത്തനവും നിരോധിച്ചു മാനേജ്‌മെന്റ് ഉത്തരവ് ഇറക്കി. എല്ലാ വിഭാഗം ജീവനക്കാർക്കും ഈ വിലക്ക് ബാധകമാണ്.ഈ ലോക്ക് ഡൌൺ കാലത്തു സാലറി കുറയ്ക്കുവാൻ പാടില്ല എന്ന സർക്കാർ നിർദേശങ്ങളെ മറികടന്നു കൊണ്ടാണ് മാധ്യമം ദിനപത്രം ശമ്പളം വെട്ടിച്ചുരുക്കിയിരിക്കുന്നത്. എന്നാൽ മുഖ്യധാരാ പത്രങ്ങളിലോ ചാനലുകളിലോ ഈ വാർത്ത കൊടുക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഈ ഒരു അവസ്ഥയെ ഒരു മാധ്യമങ്ങളും പരിഗണിക്കുന്നില്ല എന്നതിൽ മാധ്യമത്തിലെ ജീവനക്കാർ അസ്വസ്ഥരാണ്.വസ്ത്രവില്പന ശാലകളിലെ തൊഴിലാളികളുടെയും നേഴ്സ് മാരുടെയും ഒക്കെ പ്രശ്നത്തിൽ കൃത്യമായി ഇടപെട്ടിരുന്ന മാധ്യമങ്ങൾ സ്വന്തം മേഖലയിലെ തൊഴിലാളി വിരുദ്ധ നടപടികൾക്ക് എതിരെ കണ്ണടയ്ക്കുന്നത് വളരെയധികം ചർച്ചാ വിഷയമാകുന്നുണ്ട്. മാധ്യമ പ്രവർത്തകരുടെ ഗ്രൂപുകളിൽ ഉൾപ്പടെ ചൂടേറിയ വാദപ്രതിവാദങ്ങൾ ആണ് ഇത് സംബന്ധിച്ച് നടക്കുന്നത്. എന്നാൽ മാധ്യമങ്ങളുടെ മാനേജ്മന്റ് കൾ ഈ വിഷയത്തിൽ വാർത്ത കൊടുക്കില്ല എന്ന നിലപട് എടുത്തത് ഇവർക്ക് തിരിച്ചടി ആയിട്ടുമുണ്ട്. മാധ്യമ പ്രവർത്തകരുടെ ഇടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ അമർഷം വരും ദിവസ്സങ്ങളിൽ ചില പ്രതിഷേധങ്ങളിൽ എത്തിച്ചേരും എന്ന കൃത്യമായ സൂചനകളാണ് ലഭ്യമാകുന്നത്

Leave a Reply

Your email address will not be published.