ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ നഷ്ടമായത് ഇരുപത്തി അഞ്ചു വർഷം

കുന്നംകുളത്തു തൊഴിയൂരിൽ ആർ എസ് എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെടുന്നത് 1994 ഡിസംബറിൽ ആണ്. അതിനെ തുടർന്നു നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതിൽ ജെയ്സൺ എന്ന് പേരുള്ള ഒരു യുവാവിനെ ക്രൂരമായി മർദ്ദിച്ചിട്ടാണ് പൊലീസ് കുറ്റം സമ്മതിപ്പിച്ചത്. ഉരുട്ടലും കണ്ണിലും മലദ്വാരത്തിലും ലിംഗത്തിലും മുളകു പൊടി പുരട്ടലും എന്നിങ്ങനെ അന്യം നിന്നു പോയ മർദ്ദനമുറകളെല്ലാം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചു.

കോടതി അവരെ ജീവപര്യന്തം തടവിനു വിധിച്ചു .നാല് വർഷങ്ങൾക്കു ശേഷം ഇവർ കുറ്റവാളികളല്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും ഇവരെ നിപരാധികളാക്കി ശിക്ഷ റദ്ദാക്കുകയും ചെയ്തു .25 വർഷങ്ങളാണ് നാല് നിരപരാധികളുടെ ജീവിതത്തിൽ നിന്ന് കേരള പൊലീസ് അടർത്തിയെടുത്തത്. 1994 മുതൽ 2019 വരെ നീണ്ട കാലയലവ് നാലു ചെറുപ്പക്കാരുടെ ജീവിതത്തെ തച്ചു തകർത്തു.

അതെക്കുറിച്ചു അന്ന് പ്രതിചേർക്കപ്പെട്ട ഒരാൾ പറയുന്നത് ഇങ്ങനെയാണ് ,

“കുറ്റം സമ്മതിപ്പിച്ചതിനു ശേഷം അവർക്ക് ആയുധങ്ങൾ വേണമെന്നായി. 11 ദിവസമാണ് ഞങ്ങളെ ലോക്കപ്പിലിട്ടത്. ഞങ്ങളുടെ ഒരു സുഹൃത്തിനെക്കൊണ്ട് ആയുധങ്ങൾ സംഘടിപ്പിച്ചു. എസ്ഐ സതീശൻ അയാളുടെ ശേഖരത്തിൽ നിന്ന് ആയുധങ്ങൾ കൊടുത്തു. അയാളുടെ ക്വാർട്ടേഴിസിലാണ് ആയുധങ്ങൾ കൊണ്ടുപോയി കൊടുത്തത്. പിന്നീട് വണ്ടി വേണമെന്നായി. ഞങ്ങൾക്ക് പരിചയമുള്ള എല്ലാവരുടെയും വണ്ടി നമ്പർ പറഞ്ഞു. ഇവരെല്ലാവരെയും പൊലീസ് വിളിപ്പിച്ചു. അതിൽ സതീശൻ എന്ന ഞങ്ങളുടെ സുഹൃത്ത് കുടുങ്ങി. അവൻ്റെ വണ്ടി ഒരിക്കൽ ഒരു കല്യാണത്തിന് ഞങ്ങൾ വാടകക്ക് വിളിച്ചിട്ടുണ്ടായിരുന്നു. അവനെ ഭീഷണിപ്പെടുത്തി ഒന്നുകിൽ പ്രതിയാകണം, അല്ലെങ്കിൽ സാക്ഷിയാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അങ്ങനെ അവൻ സാക്ഷിയായി. അത് സതീശൻ്റെ വണ്ടിയല്ല, അയൽവാസിയുടേതാണ്. അതവൻ ഇടക്ക് ഉപയോഗിക്കാറുണ്ട്. ആ വണ്ടി ഈ കേസിൽ ഉൾപ്പെടുത്തി. പിന്നീട് കൊല ചെയ്തതെങ്ങനെ എന്നും പൊലീസ് ഞങ്ങൾക്ക് പറഞ്ഞു തന്നു. നിങ്ങൾ പറയുന്നതു പോലെ ഞങ്ങൾ ചെയ്യാമെന്ന് ഒപ്പമുണ്ടായിരുന്ന ബിജി എന്ന സുഹൃത്ത് പറഞ്ഞു. അപ്പോൾ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഇബ്രാഹിം എന്ന പൊലീസുകാരൻ ചോദിച്ചത് ‘നിൻ്റെ പെങ്ങളെ കൂട്ടിത്തരുമോ?’ എന്നായിരുന്നു.”

പിന്നീട് നടന്ന പുനരന്വേഷണത്തിൽ യഥാർത്ഥ പ്രതികളായ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും വിചാരണ നടക്കുകയും ചെയ്യുന്നു.അങ്ങനെ കള്ളക്കേസിൽ കുടുങ്ങി ജീവിതത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെട്ട ആ നാലുപേരിൽ ഒരാൾ നാട്ടിൽ ഒരു ഹോട്ടൽ നടത്തി ജീവിത മാർഗം കണ്ടെത്തുന്നു.ഒരാൾ ഗൾഫിൽ ജോലിക്കു പോയി.മറ്റു രണ്ടുപേർ നാട്ടിൽ തന്നെ ചെറിയ ജോലികളുമായി കഴിഞ്ഞു പോകുന്നു.

ഭരണകൂടം അങ്ങനെ കള്ളക്കേസിൽ കുടുക്കി ജീവിതം തുലച്ച നൂറുകണക്കിന് പേര് നമ്മുടെ ചുറ്റുമുണ്ട്
കുന്നംകുളത്തു തൊഴിയൂരിൽ ആർ എസ് എസ് പ്രവർത്തകൻ സുനിൽ കൊല്ലപ്പെടുന്നത് 1994 ഡിസംബറിൽ ആണ്. അതിനെ തുടർന്നു നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതിൽ ജെയ്സൺ എന്ന് പേരുള്ള ഒരു യുവാവിനെ ക്രൂരമായി മർദ്ദിച്ചിട്ടാണ് പൊലീസ് കുറ്റം സമ്മതിപ്പിച്ചത്. ഉരുട്ടലും കണ്ണിലും മലദ്വാരത്തിലും ലിംഗത്തിലും മുളകു പൊടി പുരട്ടലും എന്നിങ്ങനെ അന്യം നിന്നു പോയ മർദ്ദനമുറകളെല്ലാം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചു.

കോടതി അവരെ ജീവപര്യന്തം തടവിനു വിധിച്ചു .നാല് വർഷങ്ങൾക്കു ശേഷം ഇവർ കുറ്റവാളികളല്ലെന്ന് ഹൈക്കോടതി കണ്ടെത്തുകയും ഇവരെ നിപരാധികളാക്കി ശിക്ഷ റദ്ദാക്കുകയും ചെയ്തു .25 വർഷങ്ങളാണ് നാല് നിരപരാധികളുടെ ജീവിതത്തിൽ നിന്ന് കേരള പൊലീസ് അടർത്തിയെടുത്തത്. 1994 മുതൽ 2019 വരെ നീണ്ട കാലയലവ് നാലു ചെറുപ്പക്കാരുടെ ജീവിതത്തെ തച്ചു തകർത്തു.

Leave a Reply

Your email address will not be published.