August 19, 2020

മാലാ പാർവതി – സീമ വിനോദ് തർക്കത്തിൽ മകൻ രക്ഷപെടുന്നുവോ?

നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതിയെ നമുക്കെല്ലാം അറിയാം.സിനിമ മേഖലയ്ക്ക് പുറമെ സാമൂഹിക രംഗത്ത് വളരെ നല്ല രീതിയിൽ ഇടപെടുന്ന ആളാണ് മാലാ പാർവതി.എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ മാലാ പാർവതിയുടെ പേരിൽ നിരവധി ചർച്ചകളാണ് നടക്കുന്നത്. അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടല്ല ഈ ചർച്ചകൾ നടക്കുന്നത്.മാലാ പാർവതിയുടെ മകനും സിനിമ പ്രവർത്തകനുമായ അനന്ത കൃഷ്ണനുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ അരങ്ങേറുന്നത്.

മേക്ക് ആപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനോദ് എന്ന യുവതിയാണ് മാലാ പാർവതിയുടെ മകനെതിരെ രംഗത്ത് വന്നിരിക്കുന്നത്.2017 ഇൽ എപ്പോഴോ അനന്ത കൃഷ്ണൻ സീമ വിനോദിന് ഫേസ് ബുക്ക് മെസ്സഞ്ചറിൽ അയച്ച ചില അശ്ലീല മെസേജുകളും ചിത്രങ്ങളുമാണ് ഇപ്പോൾ വിവാദത്തിനു തുടക്കമിട്ടത്.

വിവാദം ഉണ്ടായ ഉടനെ തന്നെ മാലാ പാർവതി സീമ വിനോദിനെ ഫോണിൽ ബന്ധപ്പെടുകയും മകന് പറ്റിയ തെറ്റിൽ മാപ്പു ചോദിക്കുകയും ഉണ്ടായി.എന്നാൽ മകൻ ചെയ്ത തെറ്റിന് ‘അമ്മ മാപ്പു പറഞ്ഞാൽ പോര എന്നായിരുന്നു സീമ വിനോദിന്റെ നിലപാട്. തുടർന്ന് സീമ വിനോദ് നഷ്ടപരിഹാരം ചോദിച്ചു എന്ന തരത്തിൽ ഒരു ഫേസ് ബുക്ക് പോസ്റ്റ് മാലാ പാർവതി ഇടുകയുണ്ടായി. അതോടു കൂടി സംഗതി വഴളാകവുകയും അങ്ങോട്ടും ഇങ്ങോട്ടുമുള്ള വാക്ക് തർക്കത്തിൽ എത്തുകയും ചെയ്തു.

രണ്ടു കൂട്ടരെയും സപ്പോർട്ട് ചെയ്തു കൊണ്ട് ആളുകൾ ഇരുഭാഗത്തിനും വേണ്ടി നിലകൊള്ളുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്.അപമാനം നേരിട്ടുവെങ്കിൽ പൊലീസിന് പരാതി കൊടുക്കുയാണ് സീമ ചെയ്യേണ്ടതെന്നും മാലാ പാർവതിയെ വെറുതെ വിടണമെന്നുമുള്ള ആവശ്യവും ചില കോണുകളിൽ നിന്നും ഉയർന്നു.എന്ത് തെന്നയായാലും ഈ ബഹളങ്ങൾക്കിടയിൽ യഥാർത്ഥ തെറ്റുകാരനായ അനന്ത കൃഷ്ണൻ രക്ഷപെട്ടു എന്നതാണ് മറ്റൊരു കാര്യം.

സ്ത്രീകൾക്ക് എതിരെ ഉള്ള കുറ്റകൃത്യങ്ങൾക്ക് എതിരെ നിരന്തരം വാചാലയാവുന്ന മാലാ പാർവതിക്ക് ഏറ്റ കനത്ത ആഘാതമായാണ് പൊതുവെ ഈ വിഷയത്തെ ആളുകൾ കാണുന്നത്.എന്ത് തന്നെയായാലും കൃത്യമായ നിയമനടപടികളുമായി സീമ വിനോദ് മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published.