കേരളത്തിൽ ട്രെയിൻ ബോഗി നിർമാണം ആരംഭിച്ചു

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍ ട്രെയിന്‍ ബോഗി നിര്‍മ്മാണം ആരംഭിച്ചു. ട്രെയിന്‍ ബോഗി നിര്‍മ്മിക്കാന്‍ റെയില്‍വേക്ക് കീഴിലുള്ള ആര്‍ ഡി എസ് ഒയുടെ ക്ലാസ് എ ഫൗണ്ടറി അംഗീകാരം ലഭിച്ചിരുന്നു. ഉത്തര റെയില്‍വേയുടെ പഞ്ചാബ് സോണിലുള്ള ഗുഡ്‌സ് വാഗണ് ആവശ്യമായ കാസ്‌നബ് ബോഗി നിര്‍മ്മിക്കാന്‍ ഓര്‍ഡറും ലഭിച്ചു. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനത്തിന്റെ ശക്തമായ തിരിച്ചുവരവാണിത്. ഓട്ടോകാസ്റ്റിന്റെ കാസ്റ്റിങ്ങുകള്‍ക്ക് കാനഡയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.