November 17, 2020

സ്വാകാര്യ ആശുപത്രികളെ വെല്ലുന്ന തുറവൂർ താലൂക്ക് ആശുപത്രി

സാധാരണ ഗതിയിൽ ചെറിയ അസുഖങ്ങൾക്ക് ചികിത്സയ്ക്കായി പൂച്ചാക്കൽ തന്നെ രണ്ട് മൂന്ന് ആശുപത്രികളുണ്ട്. അവിടെയാണ് പോകാനുള്ളത്. അവിടെ മതിയായ സൗകര്യങ്ങൾ പോര എന്ന് തോന്നിയാൽ 16 കിലോമീറ്റർ ദൂരെ ചേർത്തലയിലെ ആശുപത്രിയിലേയ്ക്കാണ് പണ്ടു മുതൽ പോകാറുള്ളത്. വളരെ അടുത്ത്, കേവലം 6 കിലോമീറ്ററിനുള്ളിൽ തന്നെ എല്ലാ വിധ സൗകര്യങ്ങളും എത്തിയിട്ടും തുറവൂർ താലൂക്ക് ആശുപത്രി എന്ന ചിന്ത എൻ്റെയുൾപ്പെടെയുള്ള നാട്ടുകാരുടെ മനസ്സിൽ പെട്ടന്ന് വരുകയില്ല. അരൂക്കുറ്റി, തുറവൂർ – തൈക്കാട്ടുശ്ശേരി പാലങ്ങൾ നിലവിൽ വന്നിട്ട് ഏറെക്കാലമായെങ്കിലും മനസ്സിൽ ഇന്നും ചേർത്തലയ്ക്കുള്ള വഴി മാത്രമേ തെളിയൂ..
ഇന്ന് ആദ്യമായാണ് തുറവൂർ താലൂക്കാശുപത്രിയുടെ അകത്ത് പോകുന്നത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രികളേക്കാൾ വൃത്തിയും, വെടിപ്പും ഉള്ള ആശുപത്രി. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും, ഡോക്ടറന്മാരും. മോളുടെ കയ്ക്ക് മുറിവ് വന്നത് തുന്നലിടാനാണ് പോയത്.18 വയസേ ഉള്ളൂ എന്നതുകൊണ്ട് OP ടിക്കറ്റ് പണം പോലും വേണ്ട. ജീവനക്കാരുടെ നല്ല പെരുമാറ്റവും. ഇനി അത്യാവശ്യ ഘട്ടത്തിലല്ലാതെ, സ്വകാര്യ ആശുപത്രിയിൽ പോകില്ല എന്ന് ഏതായാലും തീരുമാനിച്ചു.
2021 ആകുമ്പോഴേക്ക് .കൂടുതൽ ആധുനിക സൗകര്യങ്ങൾ ഉള്ള പുതിയ മുഖമുള്ള താലൂക്ക് ആശുപത്രിയായി മാറാൻ ഒരുങ്ങുക ആണ് തുറവൂർ ആശുപത്രി. കെട്ടിട നിർമാണത്തിനായി കിഫ്‌ബി 51 കോടി 40 ലക്ഷം രൂപ അനുവദിച്ചതുപയോഗിച്ചു കൊണ്ട് 6,000 ചതുരശ്ര അടി വിസ്തൃതിയിൽ ആറു നിലകളിലായുള്ള കെട്ടിടത്തിന്റെ നിർമാണം അടുത്ത വർഷം പൂർത്തിയാക്കും.ഇതോടെ ജില്ലയിലെ ഏറ്റവും വലിയ താലൂക്കാശുപത്രിയായി തുറവൂർ മാറും. താഴത്തെ നിലയിൽ സി ടി സ്കാനുൾപ്പടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ട്രോ മാകെയർ യൂണിറ്റാണ് വരുന്നത് . ഒന്നാം നിലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ നാലു തീയറ്ററുകളുള്ള ഓപ്പറേഷൻ തീയെറ്റർ പണിയും. രണ്ടു മുതൽ ആറു വരെ വാർഡുകളിലായി 280 കിടക്കകൾ, മൂന്നു ലിഫ്റ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് സ്കൈ വാക്ക് സംവിധാനം പ്രധാന ആകർഷണീയതയാണ്.

മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ പ്രവർത്തിച്ച ശ്രീ. AM ആരിഫ് MP യുടെ നിതാന്ത ജാഗ്രത ആണ് ഈ നേട്ടങ്ങൾക്ക് പിന്നിൽ.കേരളത്തിലെ ആരോഗ്യമേഖലയെ കരുത്തോടെ നയിക്കുന്ന KK ഷൈലജ ടീച്ചറും, ആവശ്യമാ പണമനുവദിക്കാൻ ധനമന്ത്രി Dr.തോമസ് ഐസക്കും , പിണറായി വിജയൻ സർക്കാരിൽ ഉള്ളപ്പോൾ അരൂർ നിവാസികൾക്ക് മാത്രമല്ല കേരളത്തിലാകെ ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം കൈവരിക്കാനാകും.

(ചേർത്തലയിലെ പ്രമുഖ അഭിഭാഷകൻ അഡ്വക്കേറ്റ് രാധാകൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും )

സാധാരണ ഗതിയിൽ ചെറിയ അസുഖങ്ങൾക്ക് ചികിത്സയ്ക്കായി പൂച്ചാക്കൽ തന്നെ രണ്ട് മൂന്ന് ആശുപത്രികളുണ്ട്. അവിടെയാണ് പോകാനുള്ളത്….

Radhakrishnan G Cherthala यांनी वर पोस्ट केले बुधवार, १० जून, २०२०

Leave a Reply

Your email address will not be published.