November 17, 2020

മാതൃഭൂമിയുടെ സംഘപരിവാർ സ്നേഹം

മാതൃഭൂമിയുടെ ഒന്നാം പേജിലെ ചിത്രം വിവാദമായിരിക്കുകയാണ്.ഒറ്റനോട്ടത്തിൽ ഇതിനു എന്താണ് കുഴപ്പം എന്ന് തോന്നിയേക്കാം. എന്നാൽ കുഴപ്പമുണ്ട്. ജാഗ്രത കുറവ് എടുത്തു കാണിക്കുവാൻ ആണെങ്കിൽ മാസ്ക് വെയ്ക്കാത്തപ്രത്യേകിച്ച് മതം മനസ്സിലാകാതെ ഉള്ള ആളുകളുടെ നിരവധി ഫോട്ടോകൾ മാതൃഭൂമിക്ക് കിട്ടും . പക്ഷെ അവർ കൊടുത്തതോ , ഒരു പ്രത്യേക മതത്തിൽ ഉള്ള ഒരു സ്ത്രീയുടെ ചിത്രം. ഡൽഹിയിൽ മതസമ്മേളനം നടത്തിയതിന്റെ പേരിൽ കൊറോണ വാഹകർ എന്ന് സംഘപരിവാരം നിരന്തരം ആരോപണം ഉന്നയിക്കുന്ന ഒരു സമുദായത്തെ കൂടുതൽ ആക്ഷേപിക്കുന്ന ഒരു ചിത്രമാണിത്.മാതൃഭൂമിയുടെ സംഘപരിവാർ സ്നേഹം വെളിവാക്കുന്ന ചിത്രം കൂടിയാണിത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വരുന്നത്.പർദ്ദയിട്ട സ്ത്രീ മാത്രം മാസ്ക് ധരിക്കാതെ നിൽക്കുന്ന ഫോട്ടോ ഒന്നാം പേജിൽ തന്നെ നൽകുക വഴി ഇവർ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്?

Leave a Reply

Your email address will not be published.