“മാസ്‌ക് ധരിക്കാതെ എത്തുന്നവർക്ക് മൽസ്യം നൽകില്ല”

കരമന മാർക്കറ്റിലെ മൽസ്യ വിപണന തൊഴിലാളി ആണ് ശ്രീ ശിഹാബുദീൻ.

ക്യാപ്സ്യൂൾ കേരളയുടെ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ മാർക്കറ്റുകളിൽ കോവിഡ് 19 പ്രോട്ടോകോൾ ഇത്രത്തോളം പാലിക്കപ്പെടുന്നു എന്നറിയുവാൻ ശ്രമിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണ്. കരമന മാർക്കറ്റിൽ എല്ലാ കച്ചവടക്കാരുടെയും കഴുത്തിൽ മാസ്‌ക് ഉണ്ടെങ്കിലും പലരും ശരിയായി ധരിച്ചിട്ടില്ലായിരുന്നു. സാധനങ്ങൾ വാങ്ങുവാൻ വരുന്നവരിലും മാസ്‌ക് ധരിക്കാത്തവർ ഉണ്ട്.

അവിടെയാണ് തികച്ചും വ്യത്യസ്തനായി കൃത്യമായ രീതിയിൽ മാസ്ക് ഉപയോഗിക്കുന്ന ശിഹാബുദീനെ കണ്ടത്. അദ്ദേഹത്തിന് കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

താൻ കൃത്യമായി പാലിക്കും എന്നതുകൂടാതെ ഒരു തീരുമാനവും അയാൾ എടുത്തിരുന്നു. മാസ്‌ക് ധരിക്കാതെ വരുന്നവർക്ക് താൻ മൽസ്യം നൽകില്ല എന്ന്.

ഈ ചർച്ചകളെ തുടർന്ന് എല്ലാ കച്ചവടക്കാരും ഉടൻ തന്നെ മാസ്‌ക് ശരിയായി ധരിച്ചു തുടങ്ങി.

സാധിക്കുമെങ്കിൽ നഗരസഭയുമായി സംസാരിച്ച് മാർക്കറ്റിന് പുറത്തു കൈകൾ സാനിറ്റൈസ് ചെയ്യുവാനുള്ള സംവിധാനം ഒരുക്കണം എന്നും ശിഹാബുദ്ധീൻ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന് അഭിനന്ദനങ്ങൾ…

ഇങ്ങനെയുള്ള ഓരോ വ്യക്തികൾ ഓരോ മാർക്കറ്റിൽ ഉണ്ടെങ്കിൽ നമ്മുടെ ജാഗ്രത പതിൻമടങ്ങ് വർദ്ധിക്കും. കഴുത്തിൽ മാസ്ക് ധരിക്കുന്നത് തെറ്റാണെന്നും അത് മുഖത്ത് കൃത്യമായി ധരിക്കണമെന്നും പറയാൻ കൂടുതൽ കൂടുതൽ ആൾക്കാർ മുന്നോട്ടുവരണം. വരികതന്നെ ചെയ്യും.

മാതൃകയാവേണ്ട പലരും കഴുത്തിൽ മാസ്ക് ധരിക്കുന്ന ഈ കാലത്ത്, ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്ന ശിഹാബുദ്ദീനെ പോലുള്ളവരുടെ കാണിച്ചുതരുന്നത് ജനങ്ങൾ അറിയേണ്ടതുണ്ട്.

കടപ്പാട് :ഡോക്ടർ ജിനീഷ്

Leave a Reply

Your email address will not be published.