August 20, 2020

മലബാറിലെ കാമപൂജ

കാമനെ പ്രീതിപ്പെടുത്താൻ കന്യകമാർ വ്രതശുദ്ധിയോടെ നോമ്പ് നോൽക്കുന്ന കാലമാണ് പൂരക്കുളിയെന്നാണ് വിശ്വാസം. തുരുത്തി ശ്രീ നിലമംഗലത്തമ്മയുടെ പൂരോൽസവത്തിനുണ്ട് ഏറെ പ്രത്യേകതകൾ. നിലമംഗലത്തമ്മയ്ക്കു പൂമൂടാൻ ഏഴു കരകളിൽനിന്നും ഏഴു കന്യകമാർ പൂരം തുടങ്ങുന്ന ‘കാർത്തിക’ മുതൽ പൂരം അവസാനിക്കുന്ന ‘പൂരം കുളി’ വരെ വ്രതശുദ്ധിയോടെ ആചാരസ്ഥാനികർക്കും കൂട്ടായിമാർക്കുമൊപ്പം ക്ഷേത്രത്തിൽ താമസിച്ചാണ് ആചാരങ്ങൾ അനുഷ്ടിക്കുന്നത്.

ഉത്തരകേരളത്തില്‍ പൂരോത്സവം ആഘോഷിക്കുന്നതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. സതീദേവിയുടെ മരണത്തില്‍ ദു:ഖിതനായ ശിവന്‍ കഠിനതപസ്സിനു പോയി. അതോടെ ദേവലോകത്തിന്റെ ഐശ്വര്യം ഒന്നാകെ പോയതായി ദേവന്‍മാര്‍ക്കു തോന്നി. അങ്ഹനെ ശിവനെ തിരികെ കൊണ്ടുവരുവാനും ദു:ഖം മാറ്റുവാനുമായി കാമദേവന്‍ നിയോഗിക്കപ്പെട്ടു. തന്റെ ചില വിദ്യകളിലൂടെ ശിവന്റെ തപസ്സ് ഇളക്കുവാന്‍ കാമദേവനായി. എന്നാല്‍ തന്റെ തപസ്സ് മുടക്കിയ കാമദേവനോട് ശിവന് കലശലായ കോപമാണ് ഉണ്ടായത്. കോപത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ തൃക്കണ്ണ് തുറന്ന ശിവന്റെ മുന്നില്‍പെട്ട കാമദേവനു ഭസ്മമായി തീരുവാനായിരുന്നു വിധി

കാമദേവന്‍ ഇല്ലാതായതോടെ ഭൂമിയില്‍ നിന്നും പോയത് പ്രണയം കൂടിയായിരുന്നു. തീര്‍ത്തും വിരസമായ ജീവിതമായിരുന്നു പിന്നീടുണ്ടായിരുന്നതതത്രെ. അങ്ങനെ ദേവന്മാര്‍ എല്ലാവരും കൂടി വിഷ്ണുവിനെ കണ്ട് കാര്യം പറയുകയും കാമദേവന്‍ തിരിത്തുവരേണ്ട കാര്യം സൂചിപ്പിക്കുകയും ചെയ്തു. അങ്ങനെ കാമദേവന്‍ തിരിച്ചുവരാനായി ഒരു പരിഹാരം നിര്‍ദ്ദേശിക്കുകയുണ്ടായി

ലോകത്ത് പ്രണയം തിരിച്ചുവരുവാനും കാമദേവന്‍ പുനര്‍ജനിക്കിവാനമായി വിഷ്ണു ദേവന്‍മാര്‍ക്ക് ഒരു വഴി പറഞ്ഞുകൊടുത്തു. വസന്തകാലത്ത് കന്യകയയാ പെണ്‍കുട്ടികള്‍ കാമദേവന്റെ പ്രതിമ നിര്‍മ്മിച്ച് അതില്‍ പുഷ്പം അര്‍പ്പിച്ച് വിഷ്ണു സങ്കീര്‍ത്തനം ആലപിച്ചാല്‍ കാമദേവന്‍ പുനര്‍ജനിക്കുമെന്നും ഭൂമിയില്‍ നഷ്ടപ്പെട്ട പ്രണയം തിരികെ എത്തുമെന്നുമായിരുന്നു അത്. അതിനുശേഷം ദേവകന്യകമാര്‍ നടത്തിയ വിശിഷ്ടമായ ആരാധനയുടെ ഫലമായാണ് കാമദേവന്‍ പുനര്‍ജനിച്ചതും ഭൂമിയില്‍ പ്രണയം തിരികെ വന്നതും എന്നാണ് വിശ്വാസം. ഇതിന്റെ ഓര്‍മ്മയിലാണ് ഉത്ര മലബാറില്‍ പൂരോത്സവം ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published.