Thu. Nov 14th, 2019

ഞെട്ടണ്ട.വിദേശത്തെ ഏതെങ്കിലും ഫൈവ്‌ സ്റ്റാർ ഹോട്ടലിലെ മൾട്ടി ജിംനേഷ്യമല്ല , നമ്മുടെ വട്ടിയൂർക്കാവിൽ സംസ്ഥാന കായിക യുവജനകാര്യാലയം നിർമ്മിച്ചതാണു

ഞെട്ടണ്ട…വിദേശത്തെ ഏതെങ്കിലും ഫൈവ്‌ സ്റ്റാർ ഹോട്ടലിലെ മൾട്ടി ജിംനേഷ്യമല്ല , നമ്മുടെ വട്ടിയൂർക്കാവിൽ സംസ്ഥാന കായിക യുവജനകാര്യാലയം നിർമ്മിച്ചതാണു….

വട്ടിയൂർക്കാവ്‌ ഷൂട്ടിങ്ങ് റേഞ്ച്‌ സ്റ്റേഡിയത്തിൽ ആണു 90.81 ലക്ഷം രൂപ ചെലവില്‍ ശീതീകരണ സംവിധാനമുള്‍പ്പടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിന് ആധുനിക ഉപകരണങ്ങളോടെയുള്ള ഈ ഫിറ്റ്‌നസ്സ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഫിറ്റ്‌നസ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വകുപ്പ് നടപ്പാക്കിയ വിവിധ പരശീലന പദ്ധതികള്‍ക്ക് സഹായകമാകുന്നതാണ് ഫിറ്റ്‌നസ്സ് സെന്ററുകള്‍.

ജില്ലയില്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും ജിമ്മിജോര്‍ജ് ഇന്റോര്‍ സ്‌റ്റേഡിയത്തിലും സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ്സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം പീരപ്പന്‍കോട് അക്വാട്ടിക്ക് കോംപ്ലക്‌സിലും മൈലം ജി വി രാജ സ്‌പോര്‍ട്‌സ് സകൂളിലും ഫിറ്റ്‌നസ്സ് സെന്ററുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിച്ച ഷൂട്ടിംഗ് റേഞ്ചിനെ അക്കാദമിയായി ഉയര്‍ത്തുന്നതിന് ദേശീയ റൈഫിള്‍ അസോസിയേഷനുമായി ധാരണയായിട്ടുണ്ട്. അതിന്റെ ഭാഗമായികൂടിയാണ് അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും അനുബന്ധ പ്രവൃത്തികളും കായികവകുപ്പ് നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷം കായികമേഖലയില്‍ വലിയ കുതിപ്പാണ് ഈബ്‌സര്‍ക്കാര്‍ കാഴ്ചവെച്ചത്. അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുകയും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. മുഴുവന്‍ ജില്ലകളിലും സിന്തറ്റിക്ക് ട്രാക്കുകള്‍ ഉള്‍പ്പടെ അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടകളെ കണ്ടെത്തി വിദഗ്ദ പരിശീലനം നല്‍കുന്നതിന് ഗ്രാസ്റൂട്ട്ലവല്‍ പരിശീലന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *