Thu. Oct 17th, 2019

ഇവരാണ് മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ എത്തുന്നത്

മരടിലെ ഫ്ലാറ്റുകൾ  പൊളിക്കാനുള്ള മൂന്ന് കമ്പനികളുടെ പട്ടിക തയ്യാറായി. 15 കമ്പനികൾ നൽകിയ ടെൻഡറിൽനിന്നാണ്‌ മൂന്നെണ്ണത്തെ പരിഗണിക്കുന്നത്‌. എഡിഫേസ് എൻജിനിയറിങ്, സുബ്രഹ്‌മണ്യം കെമിക്കൽസ് ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌, വിജയ്‌ സ്‌റ്റീൽസ്‌ എന്നിവയാണ്‌ മൂന്നു കമ്പനികൾ. മുംബൈ ആസ്ഥാനമായ എഡിഫേസ് എൻജിനിയറിങ്ങിനെ രണ്ട് ഫ്ലാറ്റുകൾ പൊളിക്കാനും മറ്റു രണ്ടു കമ്പനികളെ ഓരോ ഫ്ലാറ്റുകൾ പൊളിക്കാനുമാണ്‌ പരിഗണിക്കുന്നത്‌. പൊളിക്കുന്ന കെട്ടിടത്തിന്റെ ഉയരത്തിൽനിന്നും 10 ഇരട്ടി ചുറ്റളവിൽ വരുന്നവരെ ഒഴിപ്പിക്കണമെന്നാണ്‌ എഡിഫേസ് എൻജിനിയറിങ് കമ്പനി ആവശ്യപ്പെട്ടത്‌.

അതിനിടെ 180 പേർക്ക്‌ താമസസൗകര്യം ആവശ്യമുണ്ടെന്ന്‌ കാണിച്ച്‌, ഫ്ലാറ്റ്‌ ഉടമകൾ കലക്ടർ എസ്‌ സുഹാസിന്‌ ചൊവ്വാഴ്‌ച പട്ടിക തയ്യാറാക്കി നൽകി. ചൊവ്വാഴ്‌ചയും ഫ്ലാറ്റുകളിൽനിന്ന്‌ ആളുകൾ ഒഴിഞ്ഞുപോകുന്നുണ്ട്‌. വാടകക്കാരാണ്‌ ഇതിലധികവും. ഒഴിഞ്ഞു പോകുന്നവർക്ക്‌ താമസിക്കാൻ ഫ്ലാറ്റുകൾ ലഭ്യമാകുന്നില്ലെന്ന പരാതി തുടരുകയാണ്‌. അതേസമയം നിയന്ത്രിത സ്ഫോടനത്തിലൂടെ  ഫ്ലാറ്റുകൾ പൊളിക്കാനാണ്‌ തീരുമാനമെങ്കിലും ആശങ്കയുണ്ടെന്ന്‌ പരിസരവാസികൾ പരാതിപ്പെട്ടു. ആറായിരത്തിലധികം കുടുബംഗങ്ങളാണ്‌ ഒഴിപ്പിക്കുന്ന ഫ്ലാറ്റുകൾക്ക്‌ സമീപം താമസിക്കുന്നത്‌. ചെറിയ സ്‌ഫോടനം പോലും താങ്ങാനാകുന്ന അവസ്ഥയിലല്ല പല വീടുകളും. ബുധനാഴ്‌ച എംഎൽഎയ്‌ക്കും സർക്കാരിനും പരാതി നൽകുമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *