Mon. Sep 23rd, 2019

പെരുമ്പളം പാലം നിർമാണ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ചേർത്തല : കേരളത്തിലെ ഏറ്റവും നീളമുള്ള പാലത്തിന്റെ നിർമാണ ഉദഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പെരുമ്പളത്തു നിർവഹിച്ചു. അരൂർ മണ്ഡലത്തിലെ പാണാവള്ളിയിൽ നിന്നും പെരുമ്പളം ദീപിനെ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാലം. കിഫ്ബിയിൽ നിന്നനുവദിച്ച നൂറു കോടി രൂപയുപയോഗിച്ചാണ് പാലം നിർമാണം നടത്തുന്നത്. വേമ്പനാട് കായലിനു കുറുകെ 1 .10 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പാലം 14000 ത്തോളം വരുന്ന പെരുമ്പളം ദീപു നിവാസികളുടെ ദീർഘനാളായുള്ള കാത്തിരിപ്പിനു വിരാമം ഇടുകയാണ്. പെരുമ്പളം ജെട്ടിക്കു സമീപമുള്ള പ്രസാദം ഓഡിറ്റോറിയത്തിൽ ഞായറാഴ‌്ച പകൽ നാലിനാണു മുഖ്യമന്ത്രി പിണറായി വിജയൻ പാലം നിർമാണ ഉദ‌്ഘാടനം ചെയ്തത്.

യോഗത്തിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായിരുന്നു.. മന്ത്രി ഡോ. ടി എം തോമസ‌് ഐസക‌് രൂപരേഖ പ്രകാശനംചെയ്തു. ഭക്ഷ്യമന്ത്രി മന്ത്രി പി തിലോത്തമൻ മുഖ്യാതിഥിയായ ചടങ്ങിൽ സ്ഥലം എം പി എ എം ആരിഫ‌് സ്വാഗതം പറഞ്ഞു.

അരൂർ മുൻ എം എൽ എ ആയിരുന്ന ആരിഫ് ൻറെ നിരന്തരമായ ഇടപെടലുകളും സംസ്ഥാന സർക്കാരിന്റെ പുതിയ
വികസന നയത്തിന്റെയും ഫലമായി 2016–-17 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്‌.

വേമ്പനാട്ടു കായലിൽ പാണാവള്ളിക്കു വടക്കു വടുതല ജെട്ടിമുതൽ പെരുമ്പളം നോർത്ത് ജെട്ടിവരെയുള്ള 1110 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം വരുന്നത്.വടുതല ഭാഗത്തു 300 മീറ്റർ നീളത്തിലും പെരുമ്പളത്തു 250 മീറ്റർ നീളത്തിലും അപ്രോച് റോഡുകൾ ഉൾപ്പെടെയാണ് പദ്ധതി.രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *