Wed. Jan 22nd, 2020

ജോമോൻ പുത്തൻപുരയ്ക്കലിന് എതിരെ ലൈംഗിക ആരോപണം.കപട മുഖം അഴിഞ്ഞു വീഴുന്നു

പ്രമുഖ മനുഷ്യാവകാശാ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന് എതിരെ ഗുരുതര ആരോപണവുമായി പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന.ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സംഭവത്തിന്റെ രത്ന ചുരുക്കം ഇതാണ് ,

ബലാത്സംഗ കേസിലെ പ്രതികൾക്ക് എതിരെ നിയമനടപടികൾക്കു സഹായം ചോദിച്ചാണ് ആ പെൺകുട്ടി ശ്രീമാൻ ജോമോൻ പുത്തൻപുരയ്ക്കലിനെ സമീപിച്ചത്. ഉത്തരേന്ത്യയിൽ വിദ്യാഭ്യാസത്തിനു പോകുകയും അവിടെ വച്ച് രണ്ടു പേരാൽ ബലാത്സംഗത്തിന് ഇരയാവുകയും ചെയ്ത പെൺകുട്ടിക്കാണ് ഈ ദുരവസ്ഥ ഉണ്ടായതു. ഉത്തരേന്ത്യയിലെ പ്രമുഖരായ പ്രതികൾക്ക് എതിരെ എല്ലാവിധ നിയമസഹായവും ചെയ്തു കൊടുക്കാം എന്നാണ് ജോമോൻ വാഗ്ദാനം ചെയ്തത്. എന്നാൽ തുടർന്ന് നടന്ന ഇടപെടലുകളിൽ വളരെ മോശമായ അനുഭവമാണ് ജോമോനിൽ നിന്നുണ്ടായത് ,തുടർന്ന് പെൺകുട്ടി പ്രമുഖ അഭിഭാഷകനായ ശ്രീജിത്ത് മായി ബന്ധപ്പെടുകയും ഉണ്ടായ കാര്യങ്ങൾ തുറന്നു പറയുകയുമാണ് ഉണ്ടായത്.

രാജ്യത്തെ ഏറ്റവും മികച്ച ഒരു സ്ഥാപനത്തിൽ ഗവേഷണം നടത്തുന്ന ഒരു പെൺകുട്ടി സഹായിക്കണമെന്ന അപേക്ഷാ രീതിയിൽ അറിയിച്ച കാര്യങ്ങൾ ഇങ്ങനെ…

നാല് വർഷം മുൻപ് ഒരു കേസുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട കേരളത്തിലെ ഒരു അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻ ആ പെൺകുട്ടിയെ മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയാണെത്രെ. പരിചയത്തിന്റെ പേരിൽ കേസിനു ശേഷവും നിരന്തരം തുടരുകയും ക്രമേണ അത് മോശമായ സംസാര രീതിയിലേക്കും, പെരുമാറ്റത്തിലേക്കും കടക്കുകയായിരുന്നു. ഫോണിലൂടെ നിരന്തരം ശല്യം ചെയ്തു, നേരിട്ട് കാണണമെന്നാവശ്യപ്പെട്ട് തന്നെ മാനസികമായി തളർത്തി.

മോശമായ പെരുമാറ്റം മനസിലാക്കി ഫോൺ വിളിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ സാമ്പത്തികമായ് വിഷമത്തിലാണെന്നും താമസിക്കുന്ന വീടിനു വാടക നൽകണമെന്നും, ഉടൻ തിരിച്ചു തരാമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയിൽ നിന്നും പണം തട്ടുകയായിരുന്നു.

തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ ഭീഷണിയുടെ സ്വരത്തിലായിരുന്നു അയാൾ സംസാരിച്ചത്. എന്നാൽ തന്നെ മുതലെടുക്കാൻ കഴിയാത്തതിലാണ് അയാൾ ഇങ്ങനെ പെരുമാറുന്നതെന്ന് മനസിലാക്കിയ പെൺകുട്ടി അസിസ്റ്റന്റ് കമ്മീഷണർക്കും വനിതാ സെല്ലിലും നേരിട്ടെത്തി പരാതി നൽകി. എന്നാൽ പ്രതി പ്രമുഖനാണെന്നും അയാൾക്കെതീരെ എന്തെങ്കിലും ചെയ്‌താൽ അയാൾ ഞങ്ങളെ ഉൾപ്പെടെ ഉപദ്രവിക്കും അതുകൊണ്ടു മറ്റൊന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നെത്രെ വനിത പോലീസ് സ്റ്റേഷനിൽ നിന്നുള്ള മറുപടി. മാത്രവുമല്ല തുടർനടപടികൾ ഒന്നുമെടുക്കാതെ കോടതിയിൽ പൊയ്ക്കൊള്ളൂ എന്ന് പറഞ് കേസ് തീർപ്പാക്കിയാതായി പരാതിക്കാരിയുടെ കയ്യിൽ നിന്നും ഒപ്പും മേടിച്ചെന്നു ആ പെൺകുട്ടി പറയുന്നു.

ജോമോൻ പുത്തൻപുരയ്ക്കൽ എന്ന ആളുടെ കപട മുഖം വലിച്ചു കീറിയിരിക്കുകയാണ് ഇപ്പോൾ. അഭയ കേസിന്റെ വിധി വരാൻ ഇരിക്കുന്ന അവസ്ഥയിൽ ജോമോന്റെ ഈ വിഷയത്തിൽ മാധ്യമങ്ങൾ പോലും കണ്ണടയ്ക്കുകയും ആണ്.

Leave a Reply

Your email address will not be published. Required fields are marked *