Mon. Sep 23rd, 2019

മേയർ ബ്രോ നിങ്ങൾ പൊളിയാണെന്ന് സോഷ്യൽ മീഡിയ

പ്രളയ ദുരിതാശ്വാസ സാമഗ്രികൾ സംഘടിപ്പിച്ചു പ്രളയ ബാധിത പ്രദേശങ്ങളിലെയ്ക്ക് എത്തിക്കുവാൻ തിരുവനന്തപുരം നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്കു കക്ഷി രാഷ്ട്രീയ ഭേദമന്യെ നല്ല സീകാര്യതയാണ് ലഭിക്കുന്നത്. ഇതുവരെ അൻപതോളം ലോഡ് സാമഗ്രികളാണ് വടക്കൻ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലേയ്ക് അയച്ചത്.ജില്ലയിലെ വിവിധ സംഘടനകളൂം വ്യക്തികളും എത്തിച്ചു കൊടുക്കുന്നതും നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ചതുമായ വസ്തുക്കൾ ആണ് ഇങ്ങനെ അയക്കുന്നവ. നഗരസഭാ കാര്യാലയത്തിൽ ഉള്ള കളക്ഷൻ സെന്ററിൽ നിന്ന് തന്നെയാണ് ലോഡുകൾ കയറ്റി വിടുന്നതും. അവിടെ എത്തുന്ന വസ്തുവകകൾ ഓരോന്നായി തരം തിരിച്ചു പാക്ക് ചെയ്യേണ്ടവ പാക്ക് ചെയ്തു സൂക്ഷിക്കുന്നു.ആയിരത്തി അഞ്ഞൂറോളം ആളുകളാണ് ഇതിനൊക്കെയായി ദിവസ്സവും അവിടെ പ്രവർത്തിക്കുന്നത്.സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ,സന്നദ്ധ സംഘടനാ പ്രവർത്തകർ,രാഷ്ട്രീയ കക്ഷികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിൽ ഉള്ളവരുടെ അശ്രാന്ത പരിശ്രമം ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നമുക്ക് അവിടെ കാണാൻ കഴിയുന്നത്.

ഈ പ്രവർത്തങ്ങൾക്ക് ഒക്കെ ചുക്കാൻ പിടിച്ചു കൊണ്ട് മേയർ വി കെ പ്രശാന്ത് ഉണ്ട് എന്നതാണ് അവരുടെ ഒരു ഊർജം. പ്രളയം ഉണ്ടായി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആദ്യത്തെ ലോഡ് സാധനങ്ങൾ നിലമ്പൂരിലേക്ക് കയറ്റി അയച്ചു കൊണ്ടാണ് പ്രശാന്തും കൂട്ടാളികളും ഇതിനു തുടക്കമിട്ടത്.പിന്നെ ഓരോ ലോഡുകളും പോകുന്നത് സോഷ്യൽ മീഡിയ യിൽ ചർച്ചയാകാൻ തുടങ്ങി. മേയറുടെ ഫേസ് ബുക്ക് പേജിൽ എല്ലാത്തിന്റെയും അപ്ഡേറ്റ് ഉം ലൈവ് വീഡിയോ യും വരാൻ തുടങ്ങിയതോടെ സംഗതി ഫേസ് ബുക്ക് ലും തരംഗമായി മാറി.ഒട്ടേറെപ്പേർക്ക് ഉണർവ് നൽകുന്ന ഒന്നായി തിരുവനന്തപുരത്തെ ഇടെപടൽ ഇതിനോടകം മാറിയിട്ടുണ്ട്. എന്തൊക്കെയായാലും മേയർ പ്രശാന്ത് ഇപ്പോൾ സോഷ്യൽ മീഡിയ യിലെ താരമാണ്.

കേരളത്തിന്റെ തെക്കു ഭാഗത്തു നിന്നും സഹായം ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു അതിവൈകാരികമായി ഒരു ഹൈക്കോടതി വക്കീൽ പോസ്റ്റ് ഇടുകയും പിന്നീട് അത് തെക്കു വടക്കു ഫേസ് ബുക്ക് യുദ്ധമായി മാറുകയും ചെയ്ത അവസരത്തിൽ തന്നെയാണ് മേയറുടെ നേതൃത്വത്തിൽ ഇത്തരമൊരു ബൃഹത്ത് സംഭവം അരങ്ങേറിയത് എന്നത് അത്തരം പ്രാദേശിക വാദ ചർച്ചകളെ പോലും ഇല്ലാതാക്കി എന്നതാണ് യാഥാർഥ്യം.നേതൃത ഗുണമുള്ള ഒരു നേതാവ് ഉണ്ടെങ്കിൽ ജനങ്ങളെ നല്ല രീതിയിൽ ഇത്തരം കാര്യങ്ങളിൽ ഇടപെടീക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് മേയർ പ്രശാന്ത്.

Leave a Reply

Your email address will not be published. Required fields are marked *