Thu. Nov 14th, 2019

വൈറൽ വക്കീൽ എന്ന സാമൂഹിക വിപത്ത്

വൈറൽ വക്കീൽ എന്ന് സോഷ്യൽ മീഡിയ യിൽ അറിയപ്പെടുന്ന ഹൈക്കോടതി വക്കീൽ ന്റെ പോസ്റ്റ് കാരണമാണ് തിരുവനന്തപുരം നഗരസഭ ദുരിതാശ്വാസ സാമ്രഗികൾ അയച്ചത് എന്നൊരു അവകാശവാദം അദ്ദേഹം ഇന്ന് ഉന്നയിച്ചു കണ്ടു. എന്നാൽ തികച്ചും തെറ്റായ ഒരു ആരോപണമാണ് അതെന്നു നമുക്ക് വളരെ എളുപ്പം മനസ്സിലാക്കുവാൻ സാധിക്കും.

ഓഗസ്റ്റ് 9 , 5:16 PM നു തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ യുടെ സ്ക്രീന്ഷോട്ടു നമുക്ക് ഇവിടെ കാണാം. ആ വീഡിയോ യിൽ അദ്ദേഹം വിവരങ്ങൾ കൃത്യമായി പറയുന്നുണ്ട്. ദുരിതാശ്വാസ സാമഗ്രികൾ കുറിച്ചും എങ്ങനെ ആണ് കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നത് എന്നും കൃത്യമായ വിവരങ്ങളാണ് പങ്കു വച്ചതു. അത് പ്രകാരം നഗരസഭയുടെ കളക്ഷൻ സെന്ററിൽ സാധനങ്ങൾ ആളുകൾ എത്തിച്ചു തുടങ്ങിയിരുന്നു.

“VK Prasanth is at Trivandrum Corporation Office.
August 9 at 5:16 PM · Thiruvananthapuram ·
തിരു: നഗരസഭ ദുരിതാശ്വാസ ക്യാമ്പ് തുറന്നു … ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടെ വിവരം വീഡിയോയിൽ പറയുന്നുണ്ട് , വാർത്ത പരമാവധി ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കെത്തിക്കൂ “

അതൊക്കെ കഴിഞ്ഞു രാത്രി വൈകിയാണ് വൈറൽ വക്കീൽ എന്ന് വിളിക്കപ്പെടുന്ന ആൾ തെക്കുള്ള ജനതയെ പ്രാദേശികമായി അധിക്ഷേപിച്ചു കൊണ്ട് അസഭ്യവും മറ്റും പോസ്റ്റ് ചെയ്തത്.
പക്ഷെ ഇന്ന് അദ്ദേഹം വിചിത്രമായ അവകാശവാദവുമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് താഴെ കാണുന്നത്.ഒരു നാട് മുഴുവൻ ദുരന്തത്തിൽ എത്തിപ്പെട്ട അവസരത്തിൽ ഇത്തരത്തിൽ ഉത്തരവാദിത്ത ബോധവും സാമാന്യബോധവും ഇല്ലാതെ പെരുമാറിയ ഇദ്ദേഹത്തിന് എതിരെ കടുത്ത അമർഷം ആണ് സോഷ്യൽ മീഡിയ യിൽ നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *