Thu. Dec 12th, 2019

തെക്കന്മാർ മൂർക്കന്മാർ അല്ല,നന്മ മരങ്ങളാണ്

പ്രളയം തുടങ്ങി രണ്ടാം ദിവസമാണ് ഫേസ് ബുക്കിൽ ആക്റ്റീവ് ആയ നിലമ്പൂർ കാരനായ ഒരു യുവ അഭിഭാഷകൻ ഒരു പോസ്റ്റ് ഇടുന്നത്.തെക്കനേയും മൂർക്കനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തെക്കനെ തല്ലണം എന്ന നാട്ടുഭാഷ്യം ആയിരുന്നു പോസ്റ്റിലെ പ്രധാന ഭാഗം. കഴിഞ്ഞ തവണ പ്രളയമുണ്ടായ സമയത്തു വടക്കുളവർ കൂടുതൽ സഹായം ചെയ്‌തെന്നും എന്നാൽ ഇത്തവണ തെക്കുള്ളവർ സഹമനസ്കത കാണിക്കുന്നില്ല എന്നും ഒക്കെ പറഞ്ഞു വികാരപരവശനായിട്ടാണ് ഹൈക്കോടതി വക്കീൽ കൂടിയായ അദ്ദേഹം ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത് . അത് പിന്നീട് തെക്കു വടക്കു യുദ്ധമായി മാറി ഫേസ്ബുക്കിൽ. ഇതൊക്കെ ചെയ്തിട്ട് ആ മാന്യദേഹം അദ്ദേഹത്തിന്റെ പണിയും നോക്കി പോകുകയും ചെയ്തു.

എന്നാൽ ആദ്യ ദിവസത്തെ അമ്പരപ്പും മടുപ്പും മാത്രമായിരുന്നു ആ കണ്ടത്.കേരളം ഒന്നാകെ ഉണരുക ആയിരുന്നു പിറ്റേ ദിനം മുതൽ.കക്ഷി രാഷ്ട്രീയ മത ഭേദമില്ലാതെ ആളുകൾ സഹായ ഹസ്തവുമായി തെരുവിൽ ഇറങ്ങി.തെക്കനെ ചീത്ത വിളിച്ച ആളുകളൊക്കെ പിന്നീട് തിരുത്തി പറയുന്നതാണ് നാം കണ്ടത്.തുടക്കം ഇട്ടതു തിരുവനന്തപുരം നഗരസഭയാണ്.നഗരസഭ കളക്ട് ചെയ്ത ആദ്യ ട്രക്ക് രണ്ടാം ദിനം തന്നെ വടക്കൻ ജില്ലകളിലേക്ക് പോയി. ഇന്നലെ എട്ടാമത്തെയും ട്രക്ക് സാധനങ്ങൾ അയച്ചു കഴിഞ്ഞു. ഇവിടെ എടുത്തു പറയേണ്ട ഒരു വ്യക്തിത്വം തിരുവനന്തപുരം മേയർ പ്രശാന്ത് ആണ് . നേതൃത്വപരമായ പങ്കു വഹിച്ചു രാവും പകലും കളക്ഷൻ സെന്ററിന്റെ മേൽനോട്ടം വഹിച്ചു കൃത്യമായി എട്ടാമത്തെ ട്രക്കും ഇന്നലെ അയച്ചു.എല്ലാം സാധ്യമായത് ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ്. പ്രശാന്ത് ന്റെ നേതൃ പാടവം മുന്നേയും സോഷ്യൽ മീഡിയയിൽ ചർച്ച ആയിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *