Wed. Jan 22nd, 2020

ടിപ്പ്സ് കിട്ടിയ പണം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് ;സൗദിയിൽ നിന്നും മറ്റൊരു നന്മ മരം

സൗദിയിൽ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ആസിഫ് നു അഞ്ചു പെങ്ങന്മാരാണ്.അവരെ കല്യാണം കഴിച്ചു അയച്ചു കഴിഞ്ഞപ്പോൾ കുടുംബം പ്രാരാബ്ധക്കാരായി.പ്രായമായ ഉപ്പയും ഉമ്മയും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്.കിട്ടുന്നത് കൂട്ടിവച്ചു കടം തീർക്കാനുള്ള ശ്രമത്തിൽ ആയിരുന്നു ആസിഫ്.അതുകൊണ്ടാണ് കിട്ടിയിരുന്ന ടിപ്പ്സ് ഒക്കെ കൂട്ടിവച്ചിരുന്നതും. എന്നാൽ കേരളത്തിലെ വെള്ളപ്പൊക്കം ആ ചെറുപ്പക്കാരനെ മാറ്റി ചിന്തിപ്പിച്ചു.തന്റെ സമ്പാദ്യമായിരുന്ന ആ തുകയും കൂടാതെ പെരുന്നാളിന് കിട്ടിയ ബോണസും ഉൾപ്പടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുവാൻ തയ്യാറാവുകയാണ് ഈ യുവാവ്.ഓരോ ദിവസ്സവും ഇങ്ങനെയുള്ള നിരവധി ആളുകൾ കേരളത്തിന് സഹായവുമായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *