August 20, 2020

ഷാജൻ സ്കറിയക്കു എതിരെ നടപടി എടുക്കുവാൻ സർക്കാരിന് പേടിയോ ?

നാടും നാട്ടാരും ഒന്നിച്ചു കക്ഷി രാഷ്ട്രീയ ഭേദം അന്യേ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന കാഴ്ചയാണ് നമുക്കു ചുറ്റും കാണുവാൻ സാധിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ശേഷം സർക്കാർ നേരിടുന്ന വലിയ വെല്ലുവിളിയാകും പുനരധിവാസം എന്നത്.കഴിഞ്ഞ തവണ തകർന്നടിഞ്ഞതൊക്കെ പുനർനിർമിക്കാൻ ചിലവായതു കോടികളാണ്. അതുപോലെ ഈ തവണയും വലിയൊരു തുക പുനരധിവാസ പ്രവർത്തനങ്ങൾക്കു വേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് അത്തരം പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുവാനുള്ള ഫണ്ട് ശേഖരിക്കുവാനുള്ളതാണ്. അതിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി എന്നാണ് ഭരണകൂടം ആവർത്തിച്ചു വ്യക്തമാക്കികൊട്നിരിക്കുന്നതു. അങ്ങനെ വ്യാജ പ്രചാരണം നടത്തിയ ഒരു യുവാവ് ഇന്നത്തെ കൊല്ലത്തു അറസ്റ്റിൽ ആയിട്ടുമുണ്ട്.

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾക്ക് എതിരെ എന്തുകൊണ്ട് സർക്കാർ നടപടികൾ എടുക്കുന്നില്ല എന്ന് നവമാധ്യമങ്ങളിൽ സർക്കാർ അനുകൂലികൾ വരെ പരസ്യമായി ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഷാജൻ സർക്കാരിന് പേടിയാണോ? ഷാജന് എതിരെ തിരിഞ്ഞാൽ തകരുന്ന ഏതെങ്കിലും പൊയ്മുഖങ്ങൾ സർക്കാരിന്റെ ഭാഗമായി ഉണ്ടോ തുടങ്ങിയ സംശയങ്ങളാണ് ഉന്നയിക്കപ്പെടുന്നത് .എന്തൊക്കെ തന്നെയായാലും ഷാജൻ സക്കറിയയെ നടപടികളിൽ നിന്നും രക്ഷിക്കുന്ന ഒരു അദൃശ്യ ശക്തി സർക്കാരിൽ നിനനിൽക്കുന്നു എന്നത് സംശയങ്ങൾക്ക് ഇടനല്കുന്നുണ്ട്.നവമാധ്യമത്തിൽ ഇടപെടുന്ന സൈബർ സഖാക്കൾക്ക് ഉത്തരം മുട്ടുന്ന ഒന്നാണ് ഈ വിഷയം.

Leave a Reply

Your email address will not be published.