നൗഷാദ് നമ്മെ തോൽപ്പിച്ചു കളഞ്ഞു;സ്നേഹം കൊണ്ട്.

എറണാകുളം ബ്രോഡ് വെയിലെ ഫുട് പാത്തിൽ കച്ചവടം നടത്തുന്ന ആളാണ് നൗഷാദ്.
കുസാറ്റിലെ കളക്ഷൻ സെന്ററിൽ നിന്നും ബ്രോഡ് വേയിൽ കളക്ഷന് എത്തിയ ടീം ഓരോ കടകൾ കയറിയിറങ്ങി വരുമ്പോൾ ആണ് നൗഷാദ് നെ കാണുന്നത്..നൗഷാദ് നെ കാണുകയല്ല,നൗഷാദ് അങ്ങോട്ട് ചെന്ന് ചോദിക്കുകയായിരുന്നു, കുട്ടികൾക്കുള്ള ഡ്രെസ്സാണോ എങ്കിൽ എന്റെ കൂടെ വാ . ടീമിലെ നാല് അംഗങ്ങൾ നൗഷാദിനൊപ്പം ബ്രോഡ് വേയിലെ ആ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിലേയ്ക്ക് നടന്നു കയറി. അടച്ചിട്ടിരുന്ന ഷട്ടർ തുറന്നു നൗഷാദ് അവരെ അതിലേയ്ക്ക് ക്ഷണിച്ചു. പിന്നെ നടന്നതൊക്കെ സ്വപ്നമായിരുന്നു.ഫുട് പാത്തിലെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ഡ്രെസ്സുകൾ നിറഞ്ഞ ഒരു കട ആയിരുന്നു അത് .

ആദ്യമേ തന്നെ കുട്ടികളുടെ വസ്ത്രം അടങ്ങിയ ഒരു പ്ലാസ്റ്റിക് ചാക്കാണ് നൗഷാദ് എടുത്തു കൊണ്ട് വന്നത്..അത് മുഴുവനായും കൈമാറി. അതിശയത്തോടെ നിന്ന സന്നദ്ധ പ്രവർത്തകർക്കു മുന്നിലോട്ടു വീണ്ടും ചാക്കുകൾ നിറച്ചും പാന്റ്സ് ആണ് അദ്ദേഹം എടുത്തിട്ടത്, പിന്നീട് തലങ്ങും വിലങ്ങും നടന്നു കൈയിൽ കിട്ടിയ ഡ്രസ്സ് ഒക്കെ ചാക്കിലേയ്ക്ക് നിറയ്ക്കുക ആയിരുന്നു. നാല് ചാക്കോളാം ഡ്രസ്സ് ആയിക്കഴിഞ്ഞു വീണ്ടും എടുക്കാൻ അകത്തേയ്ക്കു പോയ നൗഷാദ് നെ സ്നേഹപൂർവ്വം അവർ വിലക്കുകയായിരുന്നു .അല്ലെങ്കിൽ ഇനിയും വസ്ത്രങ്ങൾ കൊണ്ട് ചാക്കുകൾ അദ്ദേഹം നിറയ്ക്കുമായിരുന്നു.

Leave a Reply

Your email address will not be published.