ക്യാമ്പുകളിലേക്ക് അനാവശ്യമായി ആളുകൾ കടന്നു ചെല്ലേണ്ടതില്ലെന്നു മുഖ്യമന്ത്രി

ക്യാമ്പുകളിലേക്ക് അനാവശ്യമായി ആളുകൾ കടന്നു ചെല്ലേണ്ടതില്ലെന്നു മുഖ്യമന്ത്രി.പതിവ് പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ക്യാമ്പുകളിൽ ചുമതലപെട്ടവർ മാത്രം പ്രവേശിക്കുകയും ആവശ്യമായ സഹായങ്ങൾ ചുമതലപെട്ടവരെ ഏൽപ്പിക്കുകയും ചെയ്യണം എന്ന് അദ്ദേഹം കൂട്ടി ചേർത്തു .ക്യാമ്പുകളുടെ ചുമതല കളക്ടർമാർക്ക് ആയിരിക്കും.ക്യാമ്പുകളിലേക്ക് സഹായം കൊടുക്കുവാൻ ആഗ്രഹമുള്ളവർ അതാത് കളക്ഷൻ സെന്ററുകളിൽ എത്തിക്കണം. അവിടെ നിന്നും ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കുവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇതേവരെയായി അറുപതു മരണങ്ങൾ ആണ് സ്ഥിരീകരിച്ചിട്ടുള്ളത്.മൊത്തത്തിൽ
1555 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനതു ഉടനീളം തുറന്നിട്ടുണ്ട്.ഈ ക്യാമ്പുകളിൽ എല്ലാം കൂടി 827833 ജനങ്ങളുണ്ട്.

അണക്കെട്ടുകളുടെ സ്ഥിതിയിൽ നേരിയ വ്യത്യാസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇടുക്കി അണക്കെട്ടിൽ
36 .61 % ഉം പമ്പയിൽ 61 .36 % ഉം കക്കി അണക്കെട്ടിൽ 38 .13 % ഉം ആണിപ്പോൾ ഉള്ളത്.
കുറ്റിയാടി,ബാണാസുരസാഗർ,പെരിങ്ങൽക്കുത്ത് എന്നിവയാണ് ഇപ്പോൾ വെള്ളം കൂടുതൽ ഉള്ള അണക്കെട്ടുകൾ. പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ കഴിഞ്ഞ വര്ഷം ഇതേ സമയത്തു് 90 .47 % ആയിരുന്നു വെള്ളം ഉണ്ടായിരുന്നത്. വൈദ്യുതി ബോർഡിന്റെ പ്രധാനപ്പെട്ട എട്ടു അണക്കെട്ടുകളും കഴിഞ്ഞ ദിവസ്സം ഇതേ വർഷം സംഭരണ ശേഷി നിറഞ്ഞിരുന്നു.ജലവിഭവ വകുപ്പിന്റെ അഞ്ചു ഡാമുകളാണ് ഇപ്പോൾ തുറന്നിട്ടുള്ളത്.

കവളപ്പാറയിൽ മണ്ണിനടിയിൽ പെട്ടവരെ രക്ഷെപ്പടുത്താൻ ഉള്ള പ്രവർത്തനം നടക്കുന്നു. അതിനിടയിൽ ഇന്നലെ അവിടെ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതു രക്ഷാപ്രവർത്തനത്തെ തടസ്സപെടുത്തിയിരുന്നു.
അഞ്ചു മണ്ണ് മാന്തി യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവർത്തകർ ഊർജിതമായി അവിടെ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

മലപ്പുറം ജില്ലയിൽ മാത്രം കേന്ദ്ര ദുരന്ത നിവാരണ സേനയുടെ മൂന്നു ടീമും എഞ്ചിനീയറിംഗ് വിഭാഗത്തതിന്റെ ഒരു ടീമും മദ്രാസ് റെജിമെൻറ് ന്റെ ഒരു ടീമും കോസ്റ്റ ഗാർഡ് ഒരു ടീമും ആണ് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതു.

കൂടാതെ മലപ്പുറം വയനാട് ജില്ലയിൽ വ്യോമസേനായുടെ രണ്ടു ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. ഒറ്റപെട്ടു പോയ സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കുവാനായി ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.മേപ്പാടിയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

പുതുമലയിലും രക്ഷാപ്രവർത്തനം നടക്കുന്ന പ്രദേശത്തിന്റെ മറുവശത്തു ഏതാണ്ട് മൂന്നു വാർഡുകളിൽ ആയി മൂവായിരം ജനത താമസം ഉണ്ടായിരുന്നു. അതിൽ ഏകേദശം 70 % പേരെ മാറുകരയ്ക്കു എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ബാണാസുരസാഗർ അണക്കെട്ടു തുറക്കക്കുമ്പോൾ ഇരുവശത്തും ഏകേദശം ഒന്നര മീറ്റർ വെള്ളം പൊങ്ങാൻ ആയിരുന്നു സാധ്യത. അതിനു മുന്നോടിയായി 11000 പരം ആളുകളെ മാറ്റി പാർപ്പിച്ചു.

ഈ തവണ സംസ്ഥാനത്തു ആകെ കണ്ണൂർ,വായന ഇടുക്കി ജില്ലകളിൽ ആണ് കൂടുതൽ പ്രശ്നനങ്ങൾ ഉണ്ടായിട്ടുള്ളത്.കുന്നുകളെയും അതുമായി അടുത്ത് നിൽക്കുന്ന പ്രദേശങ്ങളെയുമാണ് പ്രശ്നം കൂടുതൽ ബാധിച്ചത്.നഗര പ്രദേശങ്ങളിൽ ഇത്തവണ വലിയ തോതിൽ പ്രശ്നം ഉണ്ടായില്ല.

മലയോര മേഖലകളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉള്ളതുകൊണ്ട്
അപകട സ്ഥലങ്ങളിൽ നിന്നും ആളുകൾ മാറി നിൽക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.