August 20, 2020

കനയ്യ കുമാർ ന്റെ മറുപടി കേട്ടൂ തരിച്ചിരുന്നു പോയ എ ബി വി പി കാരി .

ജെ എൻ യു മുൻ നേതാവും സി പി ഐ ദേശീയ നേതാവുമായ കനയ്യ കുമാറിന് എതിരെ എ ബി വി പി യുടെ പ്രതിഷേധം. സ്വതന്ത്ര സമര സേനാനിയും സി പി ഐ നേതാവുമായിരുന്ന ബി വി കക്കിലയ യുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയപ്പോൾ ആയിരുന്നു എട്ടോളം എ ബി വി പി പ്രവർത്തകരുടെ പ്രതിഷേധതം. ഓഗസ്റ്റ് പത്തു മുതൽ രണ്ടു ദിവസമായി മംഗലാപുരത്തെ ബാൽമാട്ട യിലുള്ള ബിഷപ്പ് ജത്താന ഓഡിറ്റോറിയത്തിൽ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഉത്‌ഘാടന സമ്മേളനത്തിലും പ്രതിഷേധം തുടർന്നു.കന യ്യ പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് എ‌ബി‌വി‌പി അംഗങ്ങൾ സദസ്സിൽ എത്തി സ്ഥാനം പിടിച്ചിരുന്നു. എ ബി വി പി യെ കൂടാതെ ശ്രീരാമ സേന ,ഹിന്ദു ജാഗരന വേദികെ തുടങ്ങിയ സംഘടനകളിൽ നിന്നുള്ള ഇരുപത്തി അഞ്ചോളം അംഗങ്ങൾ ആണ് മുദ്രാവാക്യം വിളികളോടെ ഓഡിറ്റോറിയത്തിൽ തടിച്ചു കൂടിയത്.എന്നാൽ ഇവരെ പോലീസ് ബലം പ്രയോഗിച്ചു പുറത്തു എത്തിച്ചതിനാൽ കൂടുതൽ സംഘര്ഷങ്ങള് ഉണ്ടായില്ല.

തുടർന്ന് കനയ്യ പ്രസംഗം ആരംഭിച്ചപ്പോൾ സദസ്സിൽ നിന്നും ഒരു എ ബി വി പി പ്രവർത്തകയായ യുവതി പൊടുന്നനെ ചോദ്യശരവുമായി കനയ്യയെ നേരിടുകയാണ് ഉണ്ടായതു. നിറഞ്ഞ പുഞ്ചിരിയോടെ ചോദ്യങ്ങൾ കേട്ട കനയ്യ കൊടുത്ത മറുപടി കേട്ട് സദസ്സ് ഒന്നടങ്കം നിറഞ്ഞ കയ്യടികളോടെ ആണ് സ്വീകരിച്ചത്. ചോദ്യം ചോദിച്ച യുവതി അതോടെ പ്രതിഷേധം മതിയാക്കി രക്ഷപ്പെടുകയാണ് ഉണ്ടായതു

വീഡിയോ ഇവിടെ കാണാം.

Leave a Reply

Your email address will not be published.