November 17, 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം എവിടെ പോകുന്നു ?

വീണ്ടുമൊരു പ്രളയം ബാധിച്ചിരിക്കുന്ന ഈ അവസരത്തിൽ പോലും ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നിക്ഷേപിക്കരുത് എന്ന് ചില മനുഷ്യ വിരുദ്ധർ വാട്സാപ്പ് ,ഫേസ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കൂടി പ്രചരിപ്പിക്കുന്നുണ്ട് എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്..ജനങ്ങൾ രാഷ്ട്രീയവും മതവും ഒക്കെ മാറ്റി വച്ചുകൊണ്ടു കൈമെയ് മറന്നു പ്രവർത്തിക്കുന്ന ഈ അവസരത്തിൽ ഇത്തരം നെറികെട്ട പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്തണം എന്നാണ് ഡെയിലി രജിസ്റ്റർ ടീമിന് പറയുവാനുള്ളത്.എന്താണ് ഈ പ്രചാരണങ്ങളുടെ അടിസ്ഥാനം എന്ന് മനസ്സിലാക്കുവാനായി ഞങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് സന്ദർശിക്കുകയുണ്ടായി.അതിൽ കണ്ട കാര്യങ്ങൾ അതേപടി ഇവിടെ അവതരിപ്പിക്കുക ആണ് ഞങ്ങൾ ചെയ്യുന്നത് ,

https://donation.cmdrf.kerala.gov.in/ എന്നതാണ് ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റ്. കഴിഞ്ഞ പ്രളയകാലത്തു നടത്തിയ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് ആയിരക്കണക്കിന് ജനങ്ങളാണ് ചെറുതും വലുതുമായ കോടികളുടെ സംഭാവന നൽകിയിട്ടുള്ളത് എന്ന് നമുക്ക് കാണാൻ കഴിയും. ഇന്നത്തെ കണക്കു പ്രകാരം ആകെ 4354.43 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുള്ളത് . ഓൺലൈൻ ആയും അല്ലാതെയും ഒക്കെ ലഭിച്ചിട്ടുള്ള ആകെ തുകയാണിത്.

ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ തുകയുടെ കണക്കു ഈ ലിങ്കിൽ നേരിട്ട് ലഭിക്കും,
https://donation.cmdrf.kerala.gov.in/index.php/Dashboard/allType_transaction

പ്രളയ ദുരിതാശ്വാസത്തിൽ അന്ന് പ്രഖാപിച്ചിരുന്ന പതിനായിരം രൂപയെന്ന സഹായം ലഭിച്ചവത് 7 .37 ലക്ഷം ജനങ്ങൾക്കാണ്. അതിനു മാത്രമായി ആകെ ചിലവായ തുക എന്നത് 457 .65 കോടി രൂപയാണ്.പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർ നിർമാണത്തിനായി ആകെ ചെലവായത് 1318.91കോടി രൂപയാണ്. 247666 കുടുംബങ്ങൾക്കാണ് ഈ തുക വിതരണം ചെയ്തത്.വീട് നിർമാണത്തിനും അല്ലാതെയും ഉള്ള സഹായവും മറ്റു നിർമാണ പ്രവർത്തനങ്ങളും എല്ലാം കൂടി കണക്കാക്കുമ്പോൾ ഇന്നേവരെ ആകെ ചിലവായ തുക എന്നത് 2008.76 കോടി രൂപയാണ്.

ചിലവായ തുകയുടെ കണക്കു താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ലഭ്യമാകുന്നതാണു്,

https://donation.cmdrf.kerala.gov.in/index.php/Settings/transparency#expenditure

ഇങ്ങനെ കൃത്യമായും സുതാര്യമായും മുഴുവൻ കണക്കുകളും വെബ്സൈറ്റിലുള്ളപ്പോൾ ആണ് ഈ നുണ പ്രചാരണം ഒരു വശത്തു നടക്കുന്നത്. ചില പ്രത്യേക വിഭാഗം ആളുകളാണ് ഇത്തരത്തിലുള്ള നുണ പ്രചാരണത്തിന് പിന്നിൽ എന്നതാണ് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതു.

എന്നാൽ ഈ നുണ പ്രചാരണങ്ങളെ ഒക്കെ ജനങ്ങൾ തള്ളിക്കളയുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഇന്ന് മാത്രം ഈ സമയം വരെ (12 .30 , PM,10/8/2019) 1 .30 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടുള്ളത്. ഓരോ മിനിട്ടിലും ആ തുക കൂടുക ആണ് എന്ന് നമുക്ക് മനസിലാക്കാം.

ദുഷ്പ്രചാരണങ്ങളും നുണ പ്രചാരണങ്ങളും ഒക്കെ തള്ളിക്കളഞ്ഞുകൊണ്ടു കേരളം സമൂഹം ഒറ്റക്കെട്ടായി നിലകൊണ്ടു ഈ ദുരന്ത അവസ്ഥയിൽ നിന്നും കേരളത്തെ പുറത്തു എത്തിക്കുവാനുള്ള കൂട്ടായ ശ്രമം പണമായി അല്ലാതെയുള്ള സഹായമാണ് കഴിയാവുന്ന വിധം എല്ലാവരും ചെയ്യണമെന്നാണ് ഞങ്ങൾക്ക് അഭ്യര്ഥിക്കുവാനുള്ളത്.

ദുരിതാശ്വാസ നിധിയിലേക്ക് പണം ഓൺലൈൻ ആയി അയക്കുവാൻ താഴെ കാണുന്ന അക്കൗണ്ട് ഡീറ്റയിൽസ് ഉപയോഗിക്കാം,

ACCOUNT DETAILS
A/c Number : 67319948232
A/c Name: Chief Minister’s Distress Relief Fund
Branch: City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE : SBININBBT08
Account Type: Savings | PAN: AAAGD0584M

ലിങ്ക്,

https://donation.cmdrf.kerala.gov.in/?fbclid=IwAR0oAuGwA8PRJG0fvTNNzfkTMfIR-YZIjfdbgpEEhGm12-cHSUMixus4kYY

Leave a Reply

Your email address will not be published.