November 17, 2020

കൃത്യമായ കണക്കുള്ള ഫണ്ടാണത് ,ആർക്കും പരിശോധിക്കാം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കു എതിരെ ഉയരുന്ന വ്യാജ ആരോപണങ്ങൾക്ക് മറുപടിയുമായി യുവാവിന്റെ പോസ്റ്റ് ,

മിലാഷ് ന്റെ പോസ്റ്റ് ആണ് വൈറൽ ആകുന്നത്,

പോസ്റ്റ് മുഴുവനായി താഴെ വായിക്കാം,

ഉഴവൂർ വിജയന്റെ കുടുംബത്തിന് ദുരിതാശ്വാസനിധി വഴി ധനസഹായം നൽകിയിട്ടുണ്ട്. അത് 2017 ജൂലൈയിലാണ്.

ചെങ്ങന്നൂർ എം എൽ എ ആയിരുന്ന രാമചന്ദ്രൻ നായരുടെ കുടുംബത്തെയും സഹായിച്ചിട്ടുണ്ട്. അത് 2018 ഫെബ്രുവരിയിലാണ്.

ഇത് രണ്ടും പ്രളയദുരിതാശ്വാസത്തിനായി സമാഹരിച്ച തുകയിൽ നിന്നല്ല. സിഎംഡിആർ എഫിൽ ഓരോ വർഷവും ബഡ്ജറ്റ് വഴി അലൊക്കേഷനുണ്ട്. അതിൽ നിന്നാണ്.

ഈ സർക്കാർ അധികകാരത്തിൽ വന്നതിനു ശേഷം 1700 കോടിയിൽപരം രൂപ സിഎംഡിആർ എഫിൽ നിന്ന് ധനസഹായം നൽകിട്ടുണ്ട്. ഇതൊന്നും പ്രളയഫണ്ടിൽ നിന്നോ ഓഖി ദുരിതാശ്വാസത്തിനായി പിരിച്ച ഫണ്ടിൽ നിന്നോ അല്ല.

http://www.niyamasabha.org/…/u01934-130619-801000000000-15-…

3 ലക്ഷത്തിൽപരം പേർക്ക് സഹായം എത്തിച്ചിട്ടുണ്ട്.

http://www.niyamasabha.org/…/u05024-270619-874000000000-15-…

അതായത് ആരുടെയെങ്കിലും മുൻഗണന നഷ്ടപ്പെടുത്തിയോ ആർക്കെങ്കിലും അർഹതപ്പെട്ടത് നൽകാതെയോ മറ്റോ അല്ല രണ്ട് പൊതുപ്രവർത്തകരുടെ കുടുംബങ്ങളെ സഹായിച്ചിട്ടുള്ളത്. പ്രളയമൊക്കെ സംഭവിക്കുന്നതിനും വളരെ മുൻപാണ് ഈ സഹായം നൽകിയിട്ടുള്ളതും.

ഈ സർക്കാർ വന്നതിനു ശേഷമാണ് ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ നൽകലും മറ്റും ഓൺലൈനാക്കി നടപടിക്രമങ്ങൾ എളുപ്പത്തിലാക്കിയത്. അതിന്റെ കൂടി ഫലമായാണ് ഇത്രയും ആളുകൾക്ക് ഈ കുറഞ്ഞ കാലയളവിൽ സഹായമെത്തിക്കാൻ സാധിച്ചത്. മുൻ സർക്കാർ വിതരണം ചെയ്തതിനെക്കാൾ എത്രയോ ഇരട്ടി തുക ഇതിനകം നൽകിക്കഴിഞ്ഞു ഈ സർക്കാർ. മാത്രമല്ല, കളക്ടർക്ക് അനുവദിക്കാൻ കഴിയുന്ന സഹായങ്ങളുടെ പരിധി വർദ്ധിപ്പിച്ചതോടെ വളരെ വേഗത്തിൽ ചെറിയ തുകയുടെ ചികിൽസാസഹായങ്ങൾ ലഭിക്കുന്നുമുണ്ട്.

പ്രളയദുരിതാശ്വാസത്തിനായി സമാഹരിച്ച തുകയിൽ ചില്ലിക്കാശു പോലും അതിനായല്ലാതെ ചെലവഴിച്ചില്ലെന്നത് ഈ പോർട്ടലിലെ വിവരങ്ങൾ പരിശോധിച്ചാൽ ആർക്കും ബോധ്യം വരുന്നതാണ്.

https://donation.cmdrf.kerala.gov.in/…/Settin…/transparency…

ചെലവുകളും അതിനാധാരമായ ഉത്തരവുകളും ഈ പോർട്ടലിൽ നൽകിയിട്ടുണ്ട്. ഓരോ ഉത്തരവുകളും പരിശോധിച്ച് ജനങ്ങളിൽ നിന്നും സമാഹരിച്ച തുക മറ്റേതെങ്കിലും ആവശ്യത്തിനായി ചെലവഴിച്ചോ എന്ന് ഓരോ പൗരനും പരിശോധിക്കാം. ഇതിൽപരം സുതാര്യമായി ഒരു ഫണ്ട് കൈകാര്യം ചെയ്യാനാകില്ല.

ഇതിനെപ്പറ്റി അപവാദം പ്രചരിപ്പിക്കുന്നവർ ഒന്നോർക്കുക. ഇന്ന് ഞാൻ… നാളെ നീ… അത്രെയുള്ളൂ…

Leave a Reply

Your email address will not be published.