August 20, 2020

വഫയുടെ മുന്നിൽ യജമാന ഭക്തി കാണിച്ച ജിമ്മി ;ഏഷ്യാനെറ്റ് നടത്തിയ നാടകം

ശ്രീറാം വിഷയത്തിൽ ഏഷ്യാനെറ്റ് നടത്തിയത് ഒരു പെയിഡ് ഇന്റർവ്യൂ ആയിരുന്നു എന്നാണു മാധ്യമ രംഗത്തുള്ളവർ തന്നെ അടക്കം പറയുന്നത്. ഇന്റർവ്യൂകൾ വളരെ കൃത്യമായി നടത്തുകയും ആളുകളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുള്ള മാധ്യമ പ്രവർത്തകനാണ് ജിമ്മി ജെയിസ് .എന്നാൽ വഫ ഫിറോസ് മായി അദ്ദേഹം നടത്തിയ ഇന്റർവ്യൂ വിൽ മുഴുവൻ സമയവും അലസതയോടെ എന്നാൽ വഫായ്ക്കു തന്റെ കാര്യങ്ങൾ വിളിച്ചു പറഞ്ഞു നിരപരാധി ആകുവാൻ അവസരം കൊടുക്കുന്ന രീതിയിലുമായിരുന്നു ജിമ്മി ഇടപെട്ടത്.

ജിമ്മി വഫ ഫിറോസുമായി നടത്തിയ ജിമ്മിയുടെ അഭിമുഖത്തിലെ ചില ഭാഗങ്ങൾ നമുക്ക് ഒന്ന് നോക്കാം,

ശ്രീറാമിനെ ഒരു തവണ കണ്ട പരിചയമേ ഉള്ളൂ എന്നും അതും ഒരു വർഷം മുമ്പ് അദ്ദേഹത്തെ ഓഫീസിൽ പോയി കണ്ടതാണ് എന്നും അവർ വ്യക്തമാക്കുന്നുണ്ട്. പിന്നെ അവർ ശ്രീറാം നെ കാണുന്നത് സംഭവം നടക്കുന്ന ദിവസമാണ് എന്നാണ് പറയുന്നത്.അതാകട്ടെ ശ്രീറാം മൊബൈലിൽ മെസ്സേജ് അയച്ച് തന്നെ പിക്ക് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ആണ് താനും.

നൂറുകണക്കിന് ആളുകളെ ദിവസ്സേനെ ഓഫീസിൽ കാണുന്ന ഒരു ഉന്നത ഉദ്യോഗസ്ഥൻ, ഒരു വർഷം മുമ്പ് ഓഫീസിലെത്തി കണ്ട ഒരാൾക്ക് അർദ്ധ രാത്രി പിക്ക് ചെയ്യണമെന്ന് പറഞ്ഞു മെസ്സേജ് അയച്ചുവത്രേ.

ജിമ്മി അതിനു മറുചോദ്യം ഒന്നും ചോദിച്ചില്ല.മറിച്ചു അതൊരു രാഷ്ട്രീയ നേതാവായിരുന്നു എങ്കിൽ തിരിച്ചും മറിച്ചും അദ്ദേഹം ചോദ്യം ചോദിച്ചേനെ.എന്നാൽ നിശ്ശബ്ദനായി ജിമ്മിയെ ആണ് നമ്മൾ കണ്ടത്.

അടുത്തത് , ബഷീർ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ്, നിർത്തിയിട്ടിരിക്കുമ്പോഴല്ല ഇടിച്ചതെന്ന് വഫ പറയുമ്പോൾ അത് അങ്ങനെയല്ല നിർത്തിയിട്ട ബൈക്കിൽ ആണെന്ന് തിരുത്തുവാനോ അതിനെ കുറിച്ച് കൂടുതൽ പറയുവാനോ ജിമ്മി തയ്യാറാവുന്നില്ല.

ശ്രീറാം മദ്യപിച്ചിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ “ശ്രീറാമിനെ ഒരു പ്രത്യേക മണമുണ്ടായിരുന്നു. അത് എന്തിന്റെ മണമാണെന്ന് എനിക്കറിയില്ല”
ഇത്രയും ലോകപരിചയമുള്ള ഒരു സ്ത്രീ മദ്യത്തിന്റെ മണം അറിയില്ല എന്ന് പറയുമ്പോൾ ഒരു കൗണ്ടർ ചോദ്യം പോലും ചോദിക്കാതെ ജിമ്മി പഞ്ചപുച്ഛം അടക്കി ഇരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.

ഒരു കൊലപാതക കേസിലെ സാക്ഷി എന്ന് പോലും വിളിക്കാവുന്ന ഒരാളെ ഇത്രയും നിസ്സാരമായി ഒരു ഇന്റർവ്യൂ നടത്തി അവർക്കു കാര്യങ്ങൾ വെളിപ്പിക്കുവാൻ വേണ്ടി ഏഷ്യാനെറ്റ് അവരുടെ സമയം കൊടുത്തു എന്നതാണ് ഇവിടെ നാം കാണേണ്ടത്..സ്വന്തം സഹപ്രവർത്തകൻ കൊല്ലപ്പെട്ട വിഷയത്തിൽ പോലും ഇങ്ങനെയാണ് നിലപാട് എങ്കിൽ മറ്റു വിഷയങ്ങളിൽ ഏഷ്യാനെറ്റ് ന്റെ നിലപാടുകൾ എങ്ങനെ ഒക്കെ ആയിരിക്കും എന്നതാണ് ആശങ്കാജനകം.

Leave a Reply

Your email address will not be published.