ബാബറി മസ്ജിദ് പൊളിച്ചത്തിൽ കൊണ്ഗ്രെസ്സ് ന്റെ പങ്കു ഏറ്റു പറഞ്ഞു സീനിയർ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്

ബാബറി മസ്ജിദ് തകർക്കുന്നത് തടയുവാൻ കോൺഗ്രസിന് കഴിയുമായിരുന്നു എന്നാൽ അന്നത്തെ സർക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമാണ് അതിനു സാധിക്കാതെ പോയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് .അതിന്റെ പിന്നിൽ കോൺഗ്രസിന് അകത്തു നടന്ന നാടകങ്ങൾ തനിക്കറിയില്ല ,എങ്കിലും അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു കോടതിയിൽ കൊടുത്ത സത്യവാങ്മൂലം വി എച് പി യുടേത് ആയിരുന്നു.മസ്ജിദ് പൊളിച്ചിട്ടില്ല എന്നതായിരുന്നു ആ സത്യവാങ്മൂലം.

അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെയും സർക്കാരിന്റെയും നിഷ്ക്രിയത്വത്തിൽ വ്യക്തിപരമായി താൻ ദുഃഖിതൻ ആണെന്നും അന്ന് മസ്ജിദ് തകർക്കുന്നത് തടയാൻ ആവശ്യമായത് സർക്കാർ ചെയ്യാതിരുന്നത് തെറ്റായി പോയി എന്നും ദിഗ്‌വിജയ് സിങ് കൂട്ടിച്ചേർക്കുന്നു. കൂടുതൽ സൈനിക -അർദ്ധ സൈനിക വിഭാഗങ്ങളെ നിരത്തി ബാബരി മസ്ജിദ് നു സംരക്ഷണം നൽകുവാൻ അന്ന് സർക്കാർ ശ്രമിക്കേണ്ടതായിരുന്നു ,എന്നാൽ അങ്ങനെ ഒന്നുണ്ടായില്ല എന്നതാണ് പള്ളി പൊളിക്കുവാൻ സംഘപരിവാറിന് ഊർജമായതു എന്ന നിരാശയും അദ്ദേഹം പ്രകടമാക്കുന്നുണ്ട്.

പള്ളി പൊളിക്കൽ നടക്കുന്ന സമയത്തു താൻ ഭോപ്പാലിൽ ആയിരുന്നു .പള്ളി പൊളിച്ചതിൽ
പ്രതിഷേധിച്ചു അന്നത്തെ റാവു മന്ത്രി സഭയിലെ ശക്തനായ മന്ത്രി അർജുൻ സിങ് രാജി വയ്ക്കുവാൻ
സന്നദ്ധത പ്രകടിപ്പിച്ചിരുന്നു ,എന്നാൽ പിന്നീട് പ്രധാനമന്ത്രിയുടെ ഒപ്പം നിലകൊള്ളുക എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തുകയും ചെയ്തു.

ഏതായാലും ബാബരി മസ്ജിദ് പൊളിച്ചു വര്ഷങ്ങള്ക്കു ശേഷം ഒരു മുതിർന്ന കോൺഗ്രസ് നേതാവ് നടത്തിയ ഏറ്റുപറച്ചിൽ വിഷയം വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാകുവാൻ കാരണമായിട്ടുണ്ട്. ബാബരി മസ്ജിദ് വിഷയത്തിൽ കൊണ്ഗ്രെസ്സ് നല്ല പരോക്ഷ പങ്കു വിളിച്ചു പറയുന്നതാണ് ദിഗ്‌വിജയ് സിംഗ് ന്റെ പുതിയ വെളിപ്പടുത്തലുകൾ. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്നും അകന്നു പോകുന്നു എന്ന ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലും ഇത്തരം വെളിപ്പടുത്തലുകളും കോൺഗ്രസിൽ ഒരു ആഭ്യന്തര കലാപത്തിന്റെ സൂചനകളാണ് നൽകുന്നത്.

Leave a Reply

Your email address will not be published.