Thu. Dec 12th, 2019

ഉണ്ട സിനിമയും ഹരീഷ് വാസുദേവനുമായി എന്താണ് ബന്ധം ?

സ്ഥിരം പോലീസ് കഥാപാത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യസ്തമായി ,മാനറിസങ്ങളിൽ ഒക്കെ തികഞ്ഞ
അപരിചതത്വം നിറഞ്ഞ ഒരു മമ്മൂട്ടിയെ ആണ് നമുക്കു ഉണ്ട സിനിമയിൽ കാണുവാൻ കഴിയുന്നത്. ഓരോ പോലീസ് കഥാപാത്രങ്ങളുടെയും വ്യക്തിപരമായ പ്രശ്നങ്ങളും മാനസിക സംഘര്ഷങ്ങളും ഒക്കെ കൃത്യമായി വരച്ചു കാട്ടുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചുള്ള പൊതുബോധത്തിനു ഒപ്പം തന്നെയാണ് സിനിയമയും ചലിക്കുന്നത്.

മാവോയിസ്റ് മേഖലയിൽ ഡ്യൂട്ടിക്ക് എത്തേണ്ടി വരുന്ന കേരള പോലീസ് ഉദ്യോഗസ്ഥരെ കാണിച്ചുകൊണ്ട് സമകാലീന ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ തുറന്നു കാട്ടുന്നുണ്ട് സിനിമ.

അവിടെയാണ് ഹരീഷ് വാസുദേവൻ എന്ന യുവ അഭിഭാഷകനും ഉണ്ട സിനിമയും തമ്മിലുള്ള താരതമ്യം ഉണ്ടാകുന്നതു.തിരഞ്ഞെടുപ്പ് ബൂത്തിൽ സംരക്ഷണ ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ട ഒൻപതു പോലീസുകാരിൽ ഒരുവൻ ആദിവാസി സമൂഹത്തിൽപെട്ട ആളാണ്.നിറം കൊണ്ടും രൂപം കൊണ്ടും അങ്ങനെ ഒരാളെ സിനിമയിൽ സൃഷ്ടിച്ചു വയ്ക്കുവാൻ സംവിധായകൻ നടത്തിയ ശ്രമം വിജയിച്ചിട്ടുണ്ട്.

സിനിമയിൽ പല ഇടങ്ങളിലും കൂടെയുള്ള ചില പോലീസ് കാർ ആദിവാസിയായ പോലീസ് കാരനെ മാനസികമായി തളർത്തുന്ന തരത്തിൽ അവന്റെ ആദിവാസി ബാക്ക് ഗ്രൗണ്ടും മറ്റും പറയുന്നുണ്ട്..അങ്ങനെയുള്ള അവസരങ്ങളിൽ പലപ്പോഴും നിസ്സംഗതനായി നിൽക്കുന്ന ഒരാളായി മാത്രമേ ആ ആദിവാസിയായ പോലീസുകാരനെ നമുക്കു കാണാൻ കഴിയുന്നുള്ളു. പലപ്പോഴും തമാശയുടെ മൂട് പടമണിഞ്ഞാണ് അത്തരം അവഹേളനങ്ങൾ തൊടുത്തു വിടുന്നത്. എല്ലാവരും ആസ്വദിക്കുന്ന ആ തമാശ പക്ഷെ ആ ആദിവാസി യുവാവിന് മനസ്സിൽ നന്നായി കൊള്ളുന്നുണ്ട് എന്ന് പിന്നീടുള്ള സംഭവങ്ങൾ വ്യക്തമാക്കി തരുന്നുണ്ട്.

പിന്നീട് ഈ യുവാവും മറ്റൊരു പോലീസുകാരനും കൂടി നാടൻ മദ്യം വാങ്ങുവാൻ ഒരു ആദിവാസി കുടിലിൽ എത്തുന്ന രംഗമുണ്ട്. കൂടെയുള്ള പോലീസുകാരൻ മദ്യം വാങ്ങാൻ കാത്തു നിൽക്കുന്ന അവസരത്തിൽ തന്റെ കയ്യിൽ കരുതിയിരുന്ന ബിസ്കറ് അവിടെയുള്ള ആദിവാസി കുട്ടികൾക്ക് കൊടുത്തു അവരോടു കുശലനം അന്വേഷിക്കുകയായിരിരുന്നു ആ ആദിവാസി ആയ പോലീസ് കാരൻ.

ഇതിന്റെ പേരിൽ അവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും..”നിന്നെ പോലെയുള്ള ആളുകളാണ് ഇവരെയൊക്കെ മാവോയിസ്റ് കാളക്കുന്നതു..അതെങ്ങനാ നീയൊക്കെ ആദിവാസിയല്ലേ വർഗ സ്നേഹം കാണിക്കുന്നതാകും ” ഇത്തരത്തിലെ അവഹേളനങ്ങളുടെ ഒടുക്കം അവർ തമ്മിൽ ചെറിയ തോതിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.പിന്നീട് ബൂത്തിൽ എത്തിക്കഴിയുമ്പോൾ എല്ലാവരുടെയും മുന്നിൽ വച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് ആ ആദിവാസി യുവാവ് പറയുന്ന കാര്യങ്ങളാണ് യഥാർത്ഥത്തിൽ ഇന്ന് ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ നടക്കുന്നത്.

ചെറുപ്പത്തിൽ തന്നെ ആദിവാസി എന്ന് പറഞ്ഞു ആളുകൾ ആക്ഷേപിക്കുമ്പോൾ അമ്മയാണ് പറഞ്ഞത് നീ പഠിച്ചു ഒരു പോലീസുകാരൻ ആകണം അപ്പോൾ നിനക്ക് സമൂഹത്തിൽ തലയുയർത്തി നിൽക്കാം എന്ന്..അങ്ങനെയാണ് കഠിന പരിശ്രമത്തിലൂടെ ആ യുവാവ് പോലീസിൽ എത്തുന്നത്.. എന്നാൽ പിന്നീടും ജാതിയുടെ പേരിൽ ആക്ഷേപം മാത്രമാണ് ആ യുവാവിന് ലഭിക്കുന്നത്.ഒരു ആദിവാസി പഠിച്ചു നല്ല നിലയിൽ ഉദ്യോഗസ്ഥൻ ആയാൽപ്പോലും അവനു കേൾക്കേണ്ടിവരിക കടുത്ത ജാതി അധിക്ഷേപവും കളിയാക്കലുകളും മാത്രമാണ് എന്ന തിരിച്ചറിവ് ആ യുവാവ് അവിടെ പ്രകടിപ്പിക്കുന്നുണ്ട്.

ഇനി ഇതും ഹരീഷ് വാസുദേവനും തമ്മിൽ എന്താണ് ബന്ധമെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. ഇപ്പോൾ വിവാദമായ ശ്രീറാം കേസിൽ ശ്രീറാം നു അനുകൂലമായി രംഗത്ത് വന്നതിൽ പ്രധാനിയാണ് ഹരീഷ് വാസുദേവൻ എന്ന പരിസ്ഥിതി വക്കീൽ. എന്തുകൊണ്ട് ഹരീഷ് അനുകൂലിക്കുന്നു എന്ന് ചോദിച്ചാൽ അവിടെ കാണാൻ കഴിയുക ഈ ഉന്നത ജാതിയുടെ സ്വാധീനം എന്നതാണ്. വെങ്കിട്ട രാമൻ എന്ന ബ്രഹ്മണനെ ഹരീഷ് എന്ന ഉന്നതകുലജാതൻ സപ്പോർട് ചെയ്യുന്നത് ജാതി സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്.അല്ലെങ്കിൽ ഉന്നത സ്ഥിതിയിൽ എത്തുന്നത് എപ്പോളും സവർണ വിഭാഗങ്ങൾ ആണല്ലോ.എതിരായി ഉള്ളത് ,മുസ്ലിമോ ദളിതനോ ആയാൽ ഉന്നത കുലജാതനു സപ്പോർട്ട് കൊടുക്കുവാൻ എത്തുന്ന പൽ ആളുകളുണ്ട്..അവരുടെ പ്രതിനിധിയാണ് അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ. ഉണ്ട സിനിമ പറയുന്ന രാഷ്ട്രീയം അങ്ങനെയുള്ളവരുടെ കാര്യത്തിൽ വളരെ ശരിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *