Thu. Oct 17th, 2019

വെങ്കിട്ടരാമന്റെ മദ്യപാനം മാധ്യമ പ്രവർത്തകന്റെ ജീവനെടുത്തു

“അവിടെ ഇവന്റെ കൂടെയാ, സബ്കളക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാറ് വന്നിട്ട് കള്ളുകുടി, കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു, അന്നും കുടിയും സകലവൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസിലായില്ലേ? ആ വനത്തില്‍ അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു അന്ന്. എല്ലാരും കൂടിക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം. മനസിലായില്ലേ? ഞാനത് ഇന്നലെ പറഞ്ഞു അവിടെ, ചാനലുകാരും കൂടി പൊറുതിയാണെന്ന് പറഞ്ഞു. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ. ആഹാ. പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല”

മൂന്നാർ പെമ്പിള ഒരുമ സമര കാലത്തു എം എം മണി പറഞ്ഞു ,മാധ്യമങ്ങൾ വിവാദമാക്കിയ പ്രസംഗം ആണിത്. മാധ്യമ പ്രവർത്തകർ സബ് കലക്റ്റർ ഉടെ നേതൃത്വത്തിൽ മദ്യപാനം നടത്തുന്നതിനെ കുറിച്ച് ആയിരുന്നു എം എം മണി അന്ന് പറഞ്ഞത്. അന്ന് അദ്ദേഹത്തെ കുരിശിൽ ഏറ്റിയ ആളുകൾക്ക് ഉത്തരമില്ലാത്ത അവസ്ഥയാണ് ഇന്നലത്തെ സംഭവം മൂലം ഉണ്ടായിരിക്കുന്നത്.

ഉപരി മധ്യ വർഗ-മധ്യ വർഗ അരാഷ്ട്രീയ വാദികളുടെ ഹീറോ ആയിരുന്നു അന്നത്തെ ആ വിവാദ നായകനായ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. അദ്ദേഹത്തെ സർക്കാർ ദ്രോഹിക്കുന്നു എന്നതായിരുന്നു പ്രചാരണം.എന്നാൽ നിയമ വിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നതാണ് അന്നും സർക്കാർ ഏജൻസി കൾ പറഞ്ഞിരുന്നത്. മാധ്യമ പ്രവർത്തകരുടെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ.

ആ ശ്രീറാം ഓടിച്ചിരുന്ന കാർ ഇടിച്ചാണ് ഇന്നലെ രാത്രി സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറ് കൊല്ലപ്പെട്ടത്.കാർ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. മാത്രമല്ല ശ്രീറാം അമിതമായി മദ്യപിപ്പിച്ചിരുന്നു എന്നും ,കാൽ നിലത്തു ഉറയ്ക്കാത്ത സ്ഥിതിയായിരുന്നു എന്നുമാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. എം എം മണി അന്ന് പറഞ്ഞ മദ്യപാനത്തിന്റെ കാര്യം ശരിയായിരുന്നു എന്ന് വ്യക്തമാകുന്നതാണ് ഈ സംഭവം .മദ്യപിക്കുക എന്നതല്ല ,മറിച്ചു മദ്യപിച്ചു വാഹനം ഓടിച്ചു ഒരാളെ കൊലപ്പെടുത്തി എന്നതാണ് ഇവിടെ എടുത്തു പറയേണ്ട കാര്യം. അതും ഒരു ഐ എ എസ് കാരൻ.നാട്ടിൽ നിയമം നടപ്പാക്കേണ്ട ഒരു ഐ എസ് എസ് കാരൻ ആണ് ഇത്തരത്തിൽ പെരുമാറിയത് എന്നതാണ് വരും ദിവസ്സങ്ങളിൽ ചർച്ച ആകേണ്ടത്.

ഉന്നത സ്വാധീനം ഉപയോഗിച്ചു ശ്രീറാം ഈ കേസിൽ നിന്നും തലയൂരി പോകുമോ എന്നത് കണ്ടറിയണം.

Leave a Reply

Your email address will not be published. Required fields are marked *