Sat. Aug 24th, 2019

ബി എസ് എൻ എൽ ലെ തീ പിടുത്തത്തിനു പിന്നിൽ സ്വകാര്യ മൊബൈൽ ലോബികളോ? അടുത്ത മാസങ്ങളിൽ തന്നെ തീ പിടിച്ചത് അഞ്ചു ഓഫീസുകളിൽ,കത്തി നശിച്ചത് പതിനായിരക്കണക്കിന് കണക്ഷനുകൾ

ചെന്നൈ ബി എസ് എൻ എൽ ഓഫീസിൽ ഉണ്ടായ തീ പിടുത്തം ഒരു ഒറ്റപ്പെട്ട സംഭവമല്ല.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി വിവിധ ഓഫീസുകളിൽ ഇത്തരം തീ പിടുത്തം ഉണ്ടായതു കണക്കിൽ എടുക്കുമ്പോൾ ദുരൂഹതകൾ ഏറുന്നു .ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെന്നൈയിലെ ഓഫീസിൽ തീ പിടുത്തം ഉണ്ടായതു.30000 ലൈൻ കപ്പാസിറ്റി ഉള്ള എക്സ്ചേഞ്ചിൽ 29000 ആക്റ്റീവ് ഫോൺ കണക്ഷനുകളും മൂവായിരം ബ്രോഡ് ബാൻഡ് കണക്ഷനുകളും ആണ് ഉണ്ടായിരുന്നത്.പത്തു ഫയർ എൻജിൻ കളും നൂറിലധികം ഫയർ ഫോഴ്‌സ് ജീവനക്കാരും നാലര മണിക്കൂർ കൊണ്ടാണ് തീ അണച്ചത്.ഒന്നാം നിലയിലെ എ സി ഡക്റ്റിൽ ഉണ്ടായ ലീക്ക് ആണ് തീ പിടുത്തതിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. എക്സ്ചേഞ്ച് റൂമിലെ കേബിളുകൾ പൂർണമായി കത്തി നശിച്ച നിലയിൽ ആണ്.തീരദേശ മേഖല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പൂർണമായും ബി എസ് എൻ എൽ സേവനങ്ങൾ തകരാറിലായി.തകരാർ പരിഹരിച്ചു സർവീസ് പുനഃസ്ഥാപിക്കാൻ കുറഞ്ഞത് ഒരാഴ്ച എങ്കിലും പിടിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം ,എങ്കിലും അതിൽ കൂടുതൽ സമയം എടുത്തേക്കാം എന്നാണ് ബി എസ് എൻ എൽ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

മഹാരാഷ്ട്രയിൽ നാല് ഓഫീസുകളിൽ ആണ് ഈ കഴിഞ്ഞ മാസങ്ങളിൽ ഇതേ പോലെയുള്ള തീ പിടുത്തം ഉണ്ടായത്.അവിടെയും പൂർണമായും സേവനം ദിവസങ്ങളോളം മുടങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. കൂടാതെ എം ടി എൻ എൽ എക്സ്ചേഞ്ചും സമാന രീതിയിൽ തീ പിടുത്തതിന് വിധേയമായിരുന്നു.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അടുത്തടുത്ത കാലയളവുകളിൽ ഉണ്ടാകുന്ന ഈ തീപിടിത്തത്തെ കുറിച്ച് സംശയങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കുന്നു.

ബി എസ് എൻ എൽ നഷ്ടത്തിൽ ആണെന്നും ജീവനക്കാർക്ക് ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വൈകുന്നു എന്നതടക്കമുള്ള പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ ആണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് എന്നത് കൂടുതൽ ദുരൂഹമാണ് എന്ന് ബി എസ് എൻ എൽ ജീവനക്കാർ തന്നെ ആരോപണം ഉന്നയിച്ചു കഴിഞ്ഞു.പുതിയതായി ലഭിച്ച ഫോർ ജി സേവനങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുന്നതിടയിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ ബി എസ് എൻ എൽ നെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *