August 20, 2020

ആലുവ മെഡി ഹെവനിൽ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക് എത്തിയ യുവതി മരിച്ചു

ആലുവ മെഡിക്കൽ ഹെവൻ എന്ന സ്വകാര്യ ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക് വേണ്ടി എത്തിയ യുവതി മരണപ്പെട്ടു. ഓപ്പറേഷന് മുന്നേ നൽകിയ ഇൻജെക്ഷൻ ശേഷമാണു യുവതിയുടെ നില ഗുരുതരമായതു .കടങ്ങല്ലൂർ സ്വദേശി സന്ധ്യ മേനോനെ ഞായറാഴ്ച വൈകിട്ടു ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശസ്ത്രക്രിയക്കായി തിങ്കളാഴ്ച രാവിലെ തിയേറ്ററിലേക്കു കൊണ്ടുപോയ സന്ധ്യയെ കുറെ നേരത്തിനു ശേഷം തീർത്തും അവശയായ നിലയിലാണ് കാണപ്പെട്ടത്. പിന്നീട് അബോധ അവസ്ഥയിലായ യുവതിയെ അടുത്തുള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ അവിടെയെത്തും മുന്നേ മരണം സംഭവിച്ചു കഴിഞ്ഞു.അനസ്തേഷ്യയിലെ പ്രശ്നമാണ് മരണ കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.

മുപ്പത്തി ആറുകാരിയായ സന്ധ്യ കുടുംബസമേതം വിദേശത്താണ് താമസം.നേഴ്സ് കൂടിയായ സന്ധ്യ കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ് മാർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.സോഷ്യൽ മീഡിയ യിൽ ശക്തമായി ഇടപെട്ടിരുന്ന ആളായിരുന്നു സന്ധ്യ.പ്രശസ്തമായ പല ഫുഡ് ഗ്രൂപ്പുകളിലും സജീവ സാന്നിധ്യമായിരുന്നു.

Leave a Reply

Your email address will not be published.