Thu. Oct 17th, 2019

മണ്ണിനെ അടുത്തറിയുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ;സി കെ ശശീന്ദ്രൻ

രാവിലെ പശു തൊഴുത്തു വൃത്തിയാക്കി ,പശുവിനെ കറന്നു ആ പാല് കൊണ്ടുപോയി കടകളിലും സൊസൈറ്റി യിലും കൊടുത്തിട്ടു പൊതുപ്രവർത്തനത്തിനു ഇറങ്ങുന്ന ജനപ്രതിനിധിയെ കണ്ടിട്ടുണ്ടോ. അപൂർവം ഒന്നുമല്ല,എങ്കിലും അങ്ങനെ ഒരാളെ കാണണം എങ്കിൽ വയനാട്ടിൽ പോകണം.കൽപ്പറ്റ എം എൽ എ സി കെ ശശീന്ദ്രൻ.CPIM സംസ്ഥാന കമ്മിറ്റി അംഗമാണ് സി.കെ. ശശീന്ദ്രൻ. വിദ്യാർഥി യുവജന പ്രസ്ഥാനങ്ങളിലൂടെ ആർജിച്ച തീക്ഷ്ണമായ സമരാനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കരുത്ത്്.

അഞ്ചു പശുക്കളാണ് അദ്ദേഹത്തിന് സ്വന്തമായി അദ്ദേപിന്നെ ഹത്തിനുള്ളത്. അതും വീടിനു മുന്നിലെ തൊഴുത്തിൽ തന്നെ. പിന്നെ ആട്,കോഴി താറാവ് .കുറച്ചു കൃഷിയിടം.അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രകൃതിയുമായുള്ള ബന്ധം. രാവിലെ അദ്ദേഹത്തെ കാണുവാൻ എത്തുന്ന ആളുകൾക്ക് തൊഴുത്തിലോ പുരയിടത്തിലോ ഒക്കെ എത്തി കാണാം. എന്നിരുന്നാലും കൃത്യം ഏഴു മണിക്ക് തന്നെ എല്ലാ കാര്യങ്ങളും ഒതുക്കി തീർത്തു ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങും അദ്ദേഹം.

സിപിഐ എം പനമരം, മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവൻ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവർത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശശീന്ദ്രൻ 1980–86 കാലഘട്ടത്തിൽ എസ്എഫ്ഐ വയനാട് ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചു. 1989–96 കാലയളവിൽ ഡിവൈഎഫ്ഐയുടെ ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു. 1981ൽ സിപിഐ എം അംഗമായ ശശീന്ദ്രൻ 1988ൽ ജില്ലാകമ്മിറ്റിയംഗമായി. കൽപ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടിൽ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2009ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

ജില്ലാ ബാങ്കിൽ പാർട്ട് ടൈം സ്വീപ്പർ ആയ ഉഷാകുമാരി ആണ് അദ്ദേഹത്തിന്റെ ഭാര്യ.സിപിഐ എം പൊന്നട ബ്രാഞ്ചംഗമാണ്. മക്കൾ: അനഘ, ഗൌതം പ്രകാശ്.

Leave a Reply

Your email address will not be published. Required fields are marked *