Sat. Aug 24th, 2019

അമ്പലവയലിൽ തമിഴ് ദമ്പതികളെ ക്രൂരമായി നടുറോട്ടിലിട്ട് തല്ലിച്ചതച്ച സജീവാനന്ദന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ്

അമ്പലവയലിൽ തമിഴ് ദമ്പതികളെ ക്രൂരമായി നടുറോട്ടിലിട്ട് തല്ലിച്ചതച്ച സജീവാനന്ദന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് . ശിവാനന്ദന്‍ പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്നും വിവരമുണ്ട്. സദാചാര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പ്രത്യേത താല്‍പ്പര്യം കാണിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രദേശത്ത് നിരന്തം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

പ്രശ്‌നത്തില്‍ ഇടപെടാത്തത് ഇയാളെ പേടിച്ചിട്ടാണെന്നും നാട്ടുകാര്‍ പറയുന്നു.യുവാവും യുവതിയും ഒരു ഓട്ടോയിലാണ് ഞായറാഴ്ച രാത്രി അമ്ബലവയല്‍ ടൗണിലെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇരുവരും ഓട്ടോയില്‍ നിന്ന് ഇറങ്ങി ബത്തേരിക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. അതിനിടിയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമായി. ഇതിലേക്ക് ആവശ്യമില്ലാതെ ഇടപെട്ട് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു ശിവാന്ദന്‍ എന്നാണ് വിവരം.

പ്രദേശത്തെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ലെന്നാണ് വയനാട് ഡിസിസി വിശദീകരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇയാള്‍ അംഗമല്ലെന്ന് പറഞ്ഞു രംഗത്തെത്തിയത്. അതേസമയം ഇതുവരെ ആര്‍ക്കും പരാതിയില്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. വനിതാ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

അതേസമയം ദമ്പതികളിൽ നിന്ന് പരാതിയൊന്നുമില്ലെന്നും ഒത്തുതീര്‍പ്പ് നിര്‍ബന്ധിച്ച്‌ എഴുതി വാങ്ങിയതാണെന്നും ആരോപണമുണ്ട്. സമ്മര്‍ദ്ദം ചെലുത്തിയത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവാനന്ദന്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ ‘നിനക്കും വേണോ’ എന്ന് ചോദിച്ച്‌ സജീവാനന്ദന്‍ യുവതിയുടെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ദമ്ബതികള്‍ക്കെതിരെ നടന്ന ആക്രമണം കണ്ടു നിന്നവരാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

സംഭവം നടന്ന ദിവസം ദമ്ബതികളേയും സജീവാനന്ദനെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ ദമ്ബതികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കേസ് ഒതുക്കി തീര്‍ക്കുകയാണ് പൊലീസ് ചെയ്തതെന്നും ആക്ഷേപമുണ്ട്. പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയാണ് അക്രമം നടന്നത്.സംഭവം നടന്ന ഇടത്ത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദനെതിരെ കേസെടുക്കാതെ പൊലീസ് ആദ്യം ഒത്തു കളിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *