Thu. Oct 17th, 2019

സാങ്കേതിക തകരാർ മൂലം മാറ്റിവയ്ക്കപ്പെട്ട രണ്ടാം ചാന്ദ്രയാൻ ദൗത്യം ഇന്ന് ഉച്ച കഴിഞ്ഞു ഐ എസ് ആർ ഓ പുനരാരംഭിക്കുന്നു.

ഇന്ന് ഉച്ചകഴിഞ്ഞു ഇന്ത്യൻ സമയം 2 .43 നു രണ്ടാം ചന്ദ്രയാൻ വിക്ഷേപണം നടക്കുമെന്ന് ഐ എസ് ആർ ഓ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ഇറങ്ങുന്ന ഒന്നാണ് ഈ 150 മില്ലിൻ ഡോളർ ന്റെ സ്വപ്ന പദ്ധതി .ജൂലൈ പതിനഞ്ചിനു നടത്താനിരുന്ന വിക്ഷേപണം വെഹിക്കിൾ സിസ്റ്റത്തിൽ അവസാന നിമിഷം കണ്ടെത്തിയ സാങ്കേതിക തകരാർ മൂലം മാറ്റിവയ്ക്കുകയായിരുന്നു.മിഷനെ കുറിച്ച് വിശദമായി നോക്കാം,

2018 ഇൽ നടത്തിയ ഇന്ത്യയുടെ ഒന്നാം ചന്ദ്രയാൻ ചന്ദ്ര ഉപരിതലത്തിൽ ഇറങ്ങിയിരുന്നില്ല.ചന്ദ്ര ഉപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യത്തെ കുറിച്ച് റഡാർ കൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയാണ് ഉണ്ടായതു.എന്നാൽ ചന്ദ്രയാൻ രണ്ടു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തോടെ അടുത്ത് ലാൻഡ് ചെയ്യാൻ ആണ് ഐ എസ് ആർ ഓ ഉദ്ദേശിക്കുന്നത്.ചന്ദ്ര ഉപരിതലത്തിലെ ജല സാന്നിധ്യം,മിനറലുകൾ അതെ പോലെ ഉപരിതലത്തിലെ പ്രകമ്പനങ്ങൾ ഇവയാണ് പ്രധാനമായും ഈ പരിവേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജിയോ സിംക്രണൈസ്സ്‌ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ മാർക് 3 (GSLV Mk-III)എന്ന ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റ് ആണ് വിക്ഷേപണത്തിന് ആയി ഉപയോഗിക്കുന്നത്.640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളതാണ് ഈ റോക്കറ്റ്.

2 .375 kg ഭാരമുള്ള സ്‌പേസ് ക്രാഫ്റ്റ് നു പ്രധാനമായും മൂന്നു ഭാഗങ്ങളാണ് ഉള്ളത്,ഓർബിറ്റ്‌ ലാൻറ്റർ ,റൊവാർ .ഐ എസ് ആർ ഓ സ്ഥാപകൻ വിക്ക്രം സാരാഭായിയുടെ പേര് കൊടുത്തിട്ടുള്ള റോവർ ചന്ദ്ര ഉപരിതലത്തിലെ മണ്ണിനെ കുറിച്ച് പരിശോധന നടത്തുവാൻ ഉള്ളതാണ്.ലാൻഡർ ഇൽ നിന്നും അരകിലോമീറ്റർ ദൂരം സഞ്ചരിക്കുവാൻ കഴിയുന്ന റോവർ ഭൂമിയിലേയ്ക്ക് ചിത്രങ്ങളും വിവരങ്ങളും കൈമാറും.384,000km ദൂരം സഞ്ചരിച്ചു സെപ്റ്റംബർ ആറിനോ ഏഴിനോ ചന്ദ്ര ഉപരിതലത്തിൽ എത്തുമെന്നാണ് ഐ എസ് ആർ ഓ യുടെ നിഗമനം.

ആയിരത്തോളം എഞ്ചിനീയർ മാരും ശാസ്ത്രഞ്ഞന്മാരും ഈ ദൗത്യത്തിന് പിന്നിൽ നാളുകളായി പ്രവർത്തിച്ചു വരികയാണ്. മാത്രമല്ല ആദ്യമായാണ് ഇത്തരം ഒരു പരിവേഷണത്തിനു ഒരു സ്ത്രീ നേതൃത്വം നൽകുന്നത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.പ്രോഗ്രാം ഡയറക്ടർ മുത്തയ വനിത,റിതു കരിധാൽ എന്നിവരാണ് ദൗത്യം നയിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *