‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ചതിന് മഹാരാഷ്ട്രയില്‍ മുസ്ലിം യുവാക്കള്‍ക്ക് വധഭീഷണി

ഔറംഗാബാദ്: ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് മഹാരാഷ്ട്രയില്‍ മുസ്ലിം യുവാക്കള്‍ക്ക് വധഭീഷണി. ഔറംഗാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആസാദ് ചൗക്കില്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്നതിനിടെ കാറിലെത്തിയ സംഘം ജയ് ശ്രീറാം വിളിക്കാന്‍ നിര്ബന്ധിപ്പിക്കുകയായിരുന്നുവെന്നും വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും ശൈഖ് ആമിര്‍ എന്നയാള്‍ പറഞ്ഞു. എന്നാല്‍, ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് മര്‍ദിച്ചില്ലെന്നും ഭീഷണിപ്പെടുത്തിയ ശേഷം അവര്‍ മടങ്ങുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവസ്ഥലത്തു സ്ഥാപിച്ച സി.സി.ടി.ലി കാമറയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലിസിനെയും വിന്യസിച്ചു. ശൈഖ് ആമിറിന്റെ പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച നഗരത്തില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഇമ്രാന് ഇസ്മാഈല്‍ പട്ടേല്‍ എന്നയാളെ അക്രമികള്‍ വളഞ്ഞിട്ട് മര്‍ദിച്ചിരുന്നു.