”അഴിമതിക്കാരായ രാഷ്​ട്രീയക്കാരെ കൊല്ലൂ”; തീവ്രവാദികളോട്​ ജമ്മുകശ്​മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: സാധാരണക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊന്നൊടുക്കുന്നതിന്​ പകരം അഴിമതിക്കാരായ രാഷ്​ട്രീയക്കാരെ കൊല്ലൂ എന്ന്​ ജമ്മുകശ്​മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്​. ഗവര്‍ണറുടെ പ്രസംഗം ഇതിനകം വിവാദമായിട്ടുണ്ട്​.

”ഇവര്‍ തോക്കെടുത്ത്​ സ്വന്തം ജനങ്ങളെയും പേഴ്​സണല്‍ സുരക്ഷാ ഓഫീസറെയും സ്​പെഷ്യല്‍ പൊലീസ്​ ഓഫീസര്‍മാരേയും​ കൊല്ലുന്നു​. എന്തിനാണ്​ നിങ്ങള്‍ അവരെ കൊല്ലുന്നത്​? കശ്​മീരിന്‍െറ സമ്ബത്ത്​ ​െകാള്ളയടിച്ചവരെ കൊല്ലൂ. നിങ്ങള്‍ അവരില്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ.? ” മാലിക്​ ചോദിച്ചു.

കശ്​മീര്‍ ഭരിച്ച രാഷ്​ട്രീയ കുടുംബങ്ങള്‍ പൊതുജനത്തിന്‍െറ പണം കൊള്ളയടിച്ച്‌​ ലോകത്താകമാനം സ്വത്ത്​ സമ്ബാദിച്ചുകൂട്ടുകയാണ്​. അവര്‍ക്ക്​ അപരിമിതമായ സമ്ബത്തുണ്ട്​. അവര്‍ക്ക്​ ശ്രീനഗറില്‍ ഒരു വസതിയുണ്ട്​, ഒന്ന്​ ഡല്‍ഹിയിലുണ്ട്​, മറ്റൊന്ന്​ ലണ്ടനിലും മറ്റ്​ പല സ്ഥലങ്ങളിലുമുണ്ട്​. വലിയ ഹോട്ടലുകളുടെ ഓഹരി ഉടമകളാണവരെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ സര്‍ക്കാര്‍ തോക്കിന്​ മുമ്ബില്‍ കീഴടങ്ങില്ലെന്നും മാലിക്​ വ്യക്തമാക്കി.കാര്‍ഗിലില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.