November 17, 2020

ബ്രിട്ടീഷ് കപ്പലിലെ മലയാളികള്‍: മുഖ്യമന്ത്രി കേന്ദ്രത്തിന് അടിയന്തര സന്ദേശമയച്ചു

തിരുവനന്തപുരം> ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നു എന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിന് ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി അടിയന്തര സന്ദേശമയച്ചു.ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ ജീവനക്കാരിലാണ് മലയാളികളുള്ളത്

വെള്ളിയാഴ്ച ദുബൈയിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടികൂടുകയായിരുന്നു 

Leave a Reply

Your email address will not be published.