November 17, 2020

ആ വരികള്‍ മിര്‍സ ഖലീബിന്റെതല്ല; ശശി തരൂരിനെ തിരുത്തി ജാവേദ് അക്തര്‍

ന്യൂഡല്‍ഹി> മുകള്‍ സാമ്രാജ്യ കാലഘട്ടത്തിലെ പ്രശസ്ത കവിയായ മിര്‍സ ഖലീബിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ശശിതരൂര്‍ എംപിയെ തിരുത്തി പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. മിര്‍സ ഖലീബിന്റെ പിറന്നാള്‍ ഡിസംബര്‍ 27നാണെന്നും കവിയുടേതെന്നുപറഞ്ഞ് ശശിതരൂര്‍ ട്വിറ്ററില്‍ കുറിച്ചിട്ട വരികള്‍ മിര്‍സ ഖലീബിന്റെതല്ലെന്നും ജാവേദ് അക്തര്‍ ട്വിറ്ററില്‍ തരൂരിന് മറുപടി നല്‍കി.

‘ സാഹിത്യത്തില്‍ നിങ്ങള്‍ക്കുണ്ടെന്ന് കരുതുന്ന വിശ്വാസ്യത ഇല്ലാതാക്കുന്നതിനുവേണ്ടി ആരോ നിങ്ങള്‍ക്ക് നല്‍കിയതാണി വരികള്‍’; ജാവേദ് അക്തര്‍ ട്വീറ്റില്‍ പറഞ്ഞു. വിഷയം ചര്‍ച്ചയായതോടെ നിരവധി പേരാണ് ജാവേദ് അക്തര്‍ പറഞ്ഞതിന്റെ ആധികാരിത അന്വേഷിച്ച്‌ ട്വിറ്ററില്‍ വീണ്ടും ചോദ്യങ്ങളുമായെത്തിയത്. ശശി തരൂരിന്റെ ട്വീറ്റിന് പിന്നാലെ മിര്‍സ ഖലീബിന്റെ നിരവധി ആരാധകര്‍ ഖലീബിന്റെതെന്നുപറഞ്ഞ്‌ വ്യത്യസ്ത കവിതകള്‍ ട്വീറ്റ് ചെയ്ത് തരൂരിന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ആരാധാകര്‍ ട്വീറ്റ് ചെയ്ത കവിതകളും മിര്‍സ ഖലീബിന്റെതല്ലെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും ജാവേദ് അക്തര്‍ പിന്നീട് ട്വീറ്റ് ചെയ്തു. 

Leave a Reply

Your email address will not be published.